സാഹിത്യവേദിയില്‍ പ്രഭാഷണം, കവിത

മുംബൈ: മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഏപ്രില്‍ ഒന്ന് ഞായറാഴ്ച വൈകീട്ട് 5.30-ന് മാട്ടുംഗയിലെ ബോംബെ കേരളീയ സമാജം ഹാളില്‍ ‘കവിതയിലെ ഭാവുകത്വ പരിണാമം’ എന്ന വിഷയത്തില്‍ കവിയും ചിന്തകനുമായ ഇ.ഐ.എസ്. തിലകന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് എന്‍. ശ്രീജിത്ത് കവിതകള്‍ അവതരിപ്പിക്കും. പിന്നീട് കവിതകളെക്കുറിച്ച് ചര്‍ച്ച.

സാഹിത്യവേദിയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 22-ന് ‘കഥയ്ക്ക് ഒരു ദിവസം’ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെയാണ് കഥകളും ചര്‍ച്ചകളുമായി ഒത്തുകൂടുന്നതെന്ന് സാഹിത്യവേദി കണ്‍വീനര്‍ സി.പി. കൃഷ്ണകുമാര്‍ അറിയിച്ചു.