മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയുടെ സാഹസിക സെല്‍ഫി വൈറല്‍

സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍
മുംബൈ: സുരക്ഷാനിര്‍ദേശങ്ങള്‍ അവഗണിച്ച് കപ്പലിന്റെ ഏറ്റവും മുന്‍വശത്തിരുന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ‘സെല്‍ഫി’യെടുക്കുന്നത് സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍.മുംബൈയില്‍നിന്നു ഗോവയിലേക്കുള്ള ഉല്ലാസക്കപ്പല്‍സര്‍വീസിന്റെ ഉദ്ഘാടനവേളയിലാണ് അമൃത ഫട്‌നവിസ് ‘സെല്‍ഫി’യെടുത്തത്. കപ്പലിന്റെ ഏറ്റവും മുന്‍ഭാഗത്തുപോയി ‘സെല്‍ഫി’യെടുത്ത അവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ചേര്‍ന്നാണ് മുംബൈയില്‍ നിന്ന് ഗോവയിലേക്ക് കപ്പല്‍സര്‍വീസ് ഉദ്ഘാടനം ചെയ്തത്.