ഭൂമി മലയാളം പദ്ധതിയുടെ ‘ ലോക മലയാള ദിനാചരണം നടത്തി

ഭാഷാ സാംസ്കാരിക പ്രവർത്തനങ്ങൾ വഴി ലോക മലയാളി സമൂഹത്തെ ഭാഷ പഠനവുമായി കണ്ണി ചേർക്കാനും മലയാളികളിൽ ഭാഷാസേനഹം വളർത്താനും അതുവഴി സംസ്കാരത്തിലും ദേശവികസനത്തിലും പ്രവാസി മലയാളികളുടെ പങ്ക് ആഗോളതലത്തിൽ ഉറപ്പാക്കാനുമുള്ള മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പരിപാടിയാണ് ഭൂമി മലയാളം (എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്നതാണ് കേരളത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന ഭൂമി മലയാളത്തിന്റെ മുദ്രാവാക്യം, നവംബർ ആദ്യവാരം ഇന്ത്യയ്ക്കകത്തും പുറത്തുമായുള്ള നിരവധി പ്രവാസി മലയാളി സംഘടനകളും കൂട്ടായ്മകളും ഭൂമി മലയാളത്തിന്റെ ഭാഗമായി ലോകമലയാളി ദിനാചരണങ്ങൾ നടത്തുണ്ട്. ഇന്ന് ഡോംബിവ്‌ലി പ്രദേശത്തെ മലയാളം മിഷൻ സെന്ററുകൾ ഒന്നായി ചേർന്ന് ഭൂമി മലയാളം പദ്ധതിയുടെ ‘ ലോക മലയാള ദിനാചരണം നടത്തി , കുട്ടികളും രക്ഷാകർത്താക്കളും മലയാളം അധ്യാപകരായ ബേബി സുരേഷ്, കെ.വി.എസ് നെല്ലുവായ്, സൂരജ്, ബിന്ദു, സന്ദീപ് ,സീന ഷാജി , മിനി , സുജ നായർ ,സ്മിത  എന്നീ അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ മലയാളം മിഷൻ മേഖല സെക്രട്ടറിയും അധ്യാപകനുമായ  ശ്രീ ജീവൻ രാജ് മലയാളഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു, കേരളം നേരിട്ട പ്രകൃതി ദുരന്തിന്റെ തുടർച്ചയായി നടക്കുന്ന പുനർനിർമ്മാണ പ്രക്രിയയുടെ പശ്ചാത്തലത്തിൽ, പുതു തലമുറയെ പുനർ നർമ്മാണ പ്രക്രിയയിൽ ഭാഗമാക്കാനുള്ള പഠിതാക്കളുടെ ദുരിത ബാധിതരായ കേരള ജനതക്കുള്ള ഒരു കൈതാങ്ങായ “ചങ്ങാതി  കുടക്ക”യുടെ  വിതരണവും നടന്നു, മലയാളം അധ്യാപകർ കുട്ടികൾക്ക് കുടക്കകൾ വിതരണം ചെയ്തു.. കുട്ടികളുടെ കലാപരിപാടികളും നടന്നു.ചടങ്ങിൽ ജീവൻ രാജ് ,സുരേഷ് ബേബി, എന്നിവർ സംസാരിച്ചു