ബോട്ട് മുങ്ങി ശിവജി പ്രതിമ പൂജ ചടങ്ങ് മാറ്റി

മുംബൈ: മഹാരാഷ്ട്രാ ചീഫ് സെക്രട്ടറി അടക്കം 40 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സഞ്ചരിച്ച ബോട്ട് മുംബൈ തീരത്ത് മുങ്ങി. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാളെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നിര്‍ദിഷ്ട ശിവജി മഹാരാജ് സ്മാരകത്തിന്റെ പൂജയില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്.മുംബൈ നരിമാന്‍ പോയിന്റില്‍ നിന്ന് 2.6 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.വൈകീട്ട് 4.15ഓടെ ആയിരുന്നു അപകടം. . ഇതേത്തുടര്‍ന്ന് ശിവജി മഹാരാജ് സ്മാരക നിര്‍മാണത്തിന്റെ പൂജ ചടങ്ങുകള്‍ മാറ്റിവച്ചു