ബ്രിട്ടീഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റി

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റി. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാറോടിച്ചിരുന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കേയാണ് സംഭവം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് രാവിലെ 7 മണിയോടെ പാര്‍ലമെന്റ് പരിസരത്ത് തിരക്കേറിയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. അമിതവേഗത്തിലാണ് കാറോടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ വ്യക്തമാണ്. ട്രാഫിക് ലംഘനമായി ഇതിനെ നിസാരവത്ക്കരിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു.

സെക്യുരിറ്റി ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്ത കാര്‍ കാല്‍നടയാത്രക്കാരെയും പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അമിതവേഗത്തിലാണ് കാറോടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ വ്യക്തമാണ്. ട്രാഫിക് ലംഘനമായി ഇതിനെ നിസാരവത്ക്കരിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍കൂറായി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണോ അപകടമെന്ന് പരിശോധിച്ചു വരുന്നതായി പോലീസ് വ്യക്തമാക്കി.

ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി വെസ്റ്റ് മിനിസ്റ്റര്‍ സബ് വേ സ്‌റ്റേഷന്‍ അടച്ചിട്ടു. പാര്‍ലമെന്റ് ചത്വരവും അടച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ട്രക്ക് ഓടിച്ചു കയറ്റി നൂറോളം പേരെ കൊലപ്പെടുത്താന്‍ തയ്യാറാക്കിയ പദ്ധതി പോലീസ് പരാജയപ്പെടുത്തിയിരുന്നു.