ഗൗതം നവ്ലഖയെ നവംബര്‍ 1 വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും…

ഭീമ കൊറേഗാവ് കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്ലഖയെ നവംബര്‍ ഒന്നു വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ബോംബെ ഹൈക്കോടതി വിലക്കി. എന്നാല്‍ ഇതേ കേസില്‍ കുറ്റാരോപിതനായ ആനന്ദ് തെല്‍തുംഡെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജസ്റ്റിസ് രജ്ഞിത്ത് മോറും ഭാരതി ഡാഗ്രെയും ചേര്‍ന്ന ഡിവിഷന്‍…

ഇത്തവണയും ഞെട്ടിപ്പിച്ച് ദീപാവലി സമ്മാനം നല്‍കി സജ്‌വി ധൊല്‍കിയ

ദീപാവലി സമ്മാനമായി കാറുകളും ഫ്‌ലാറ്റുകളും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കുന്ന മുതലാളി വീണ്ടും വാര്‍ത്തകളിലെത്തിയിരിക്കുന്നു. സൂറത്തുകാരനായ രത്‌ന വ്യാപാരി സജ്‌വി ധൊല്‍കിയ ഇത്തവണയും വാര്‍ത്തകളില്‍ നിറഞ്ഞത് ജീവനക്കാര്‍ക്ക് നല്‍കിയ വിലപ്പിടിപ്പുള്ള സമ്മാനങ്ങളുടെ പേരിലാണ്. 600 കാറുകളും ഫ്‌ലാറ്റുകളുമാണ് ഇത്തവണ തൊഴിലാളികള്‍ക്ക് സമ്മാനമായി ധൊലാക്കിയ നല്‍കിയത്. സമ്മാനങ്ങള്‍ നല്‍കുന്ന ചടങ്ങ്…

മുംബൈ-ബാംഗ്ലൂര്‍ വിമാനത്താവള ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം

മുംബൈ: ഇന്‍ഡിഗോ വിമാനത്തിലെ വനിതാ അറ്റന്‍ഡര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍.ബാംഗ്ലൂര്‍ സ്വദേശിയായ രാജു ഗംഗപ്പ (28) ആണ് അറസ്റ്റിലായത്. മുംബൈയില്‍ നിന്ന് ബംഗ്ലൂരിവിലേക്ക് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു അതിക്രമം. 20-കാരിയായ ജീവനക്കാരി വിമാനത്തില്‍ നടന്നുനീങ്ങവേ ഇയാള്‍ പിന്നില്‍ നിന്ന് ഉപദ്രവിച്ചെന്നാണ് പരാതി. തുടര്‍ന്ന് അവര്‍ മറ്റു…

റിയാസ് കോമുവും മീടുവില്‍ ആരോപണം ഗൗരവമെന്ന് ബോസ് കൃഷ്ണമാചാരി

മുംബൈ: പ്രമുഖ കലാകാരനും കൊച്ചി ബിനാലെ കമ്മിറ്റി സെക്രട്ടറിയുമായ റിയാസ് കോമുവിനെതിരെ മീടു ആരോപണം. ആരോപണത്തെ ഗൗരവമായാണ് കാണുന്നതെന്ന് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച ബിനാലെ കമ്മിറ്റി വിളിക്കുമെന്നും ബോസ് പറഞ്ഞു. അതേസമയം, ഉടനെ നടപടി എടുക്കുക പ്രായോഗികമല്ലെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും…

ശബരിമല നിലപാട് മാറ്റി ആര്‍.എസ്.എസ്

നാഗ്പുര്‍: ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുന്‍ നിലപാട് മാറ്റി ആര്‍.എസ്.എസ്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പരിഗണിക്കാതെയുള്ളതാണെന്നാണ് ആര്‍.എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. ശബരിമലയിലെ ആചാരങ്ങള്‍ക്ക് പിന്നിലുള്ളത് നാളുകളായി അനുഷ്ഠിച്ചുപോരുന്ന ചരിത്രമാണ്. അത് കണക്കിലെടുക്കാതെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസി…

ശബരിമല കോടതി വിധിയില്‍ പ്രതിഷേധം അയ്യപ്പന് ശരണം വിളിച്ച് ആയിരങ്ങള്‍

മുംബൈ: ശബരിമല വിധിയില്‍ പ്രതിഷേധിച്ച് ശബരിമല ആചാര സംരക്ഷണ  സമിതിയുടെ നേതൃത്വത്തില്‍ വാഷി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് കേരള ഹൗസിലേക്ക് നടന്ന നാമജപയാത്രയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. നാലുമണിക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് തുടങ്ങിയ യാത്ര നാലരയോടെയാണ് കേരള ഹൗസില്‍ എത്തിയത്.നൂറ്റാണ്ടുകളായിശബരിമലയില്‍ തുടര്‍ന്നു വരുന്ന പവിത്രമായ ആചാരാനുഷ്ടാനങ്ങള്‍…

കവി എം.എന്‍.പാലൂര്‍ വിടവാങ്ങി മുംബൈ ജീവിതത്തില്‍ 31 വര്‍ഷം

കവി എം.എന്‍. പാലൂര്‍ (86)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയില്‍ പാറക്കടവില്‍ 1932ലാണ് പാലൂര്‍ ജനിച്ചത്. ബോംബെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ ഏയര്‍ലൈന്‍സില്‍ 31 കൊല്ലം ഡ്രൈവറായി ജോലിചെയ്ത ശേഷം, 1990ലാണ് വിരമിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേരള സാഹിത്യ…

നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ ചാരവൃത്തിക്കേസില്‍ പിടിയില്‍

നാഗ്പൂര്‍: നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റില്‍ ചാരപ്രവര്‍ത്തനത്തിന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സംഘടനയുടെയും മഹാരാഷ്ട്ര എ.ടി.എസ് സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സംയുക്ത നീക്കത്തിലാണ് പാക് ഐഎസ്ഐ ഏജന്റായ നിഷാന്ത് അഗര്‍വാള്‍ അറസ്റ്റിലായത്. ബ്രഹ്മോസ് യൂണിറ്റില്‍ നാല് വര്‍ഷമായി ഇയാള്‍ ജോലി ചെയ്തു വരുകയായിരുന്നു.…