നിലയ്ക്കാത്ത ഹൃദയമിടിപ്പുകൾ

നിൻറെ ഹൃദയത്തിൽ .... ഞാൻ മരിച്ചുവെന്ന് നീ പറയുമ്പോഴും ... എന്നിലെന്നും സ്പന്ദിക്കുന്നത്‌ ... നിൻറെ ഹൃദയമാണ്. ഞാൻ മരിക്കുന്നു.... പക്ഷെ, എൻറെ ഹൃദയമിടിപ്പുകൾ.... നിലയ്ക്കുന്നില്ല !! നോവിദ്

അവസാന കവിത

എൻ്റെ രക്തം നിറച്ച തൂലികയാൽ... നിന്നിലഗ്നി ജ്വലിപ്പിക്കുന്നൊരവസാന- കവിത രചിക്കണമെനിക്ക് . നിന്നിലെ വിഹ്വലതകൾ .... ഊതിയുണർത്തി ആളിപ്പടരുന്ന ഗ്നിജ്വാലകൾ മനസ്സിലേയ്ക്കാ വാഹിച്ചെടു ത്തതിൽ .... ശുദ്ധി വരുത്തേണ മെനിക്കെന്റെയീ .... ജൻമം. പിരിയാതൊരു തിരിയായൊന്നെ രിയുവാൻ... ഒറ്റ ത്തിരി നാള മായൊ ന്നാളി .... പടരുവാൻ. നോവിദ്

ഭൂമി ദേവി കരയുന്നുവോ

എന്തിന് കേഴുന്നെൻ ഭാരതാംബെ വിഫലമായ് എന്തിനു നീ കണ്ണീർ പൊഴിക്കുന്നു ദു:ഖാർത്തയായ് എന്തിനീ സന്ധ്യയിൽ തലതല്ലിച്ചായുന്നു നീയമ്മേ എന്തിനീ ആധിയും വ്യസനവും സഹിച്ചു നിൽക്കുന്നു നീ. ത്രേതാ യുഗത്തിലെ ശ്രീ രാമന്റെ ഭാരതമോർക്കുന്നുവോ ത്രൈലോക പുരുഷോത്തമ രാജ ശില്പിയെ കണ്ടുവോ നീ ദ്വാപര യുഗത്തിലെ ശ്രീകൃഷ്ണന്റെ ധർമ്മത്തെ യോർത്തുവോ…

ഒച്ചേം… വിളീം.. ഭാഗം – 6

എന്റെ മോർഫിങ്ങ് മോഹനേട്ടന്റെ മുഖത്ത് ലക്ഷ്യം കണ്ടു. സ്റ്റൗവ്വിന്റെ അനൗൺസ്മെന്റ് മൂപ്പരെ പൊക്കിയാലേ നടക്കൂ എന്ന് ഞാൻ ഉറപ്പിച്ചു... അതിനു വേണ്ടി വീട്ടിൽ പോയി കാണാൻ ഒരു മടി. കാരണം ആള് ബാങ്കിന്റെ ഡെയ്ലി കളക്ഷൻ കഴിഞ്ഞ് വന്ന് കിടന്നിട്ടേ ഉണ്ടാവൂ.. ഇന്നത്തെപ്പോലെ ബൈക്കിൽ ഒന്നും അല്ല.. സൈക്കിൾ…

ഒച്ചേം…. വിളീം.. ഭാഗം – 5

ഞാൻ നടത്തിയ മോർഫിംങ്ങ് ആപത്തിലെ ഡിങ്കനെ പോലെ എന്നെ തുണക്കാറുള്ള താടിയും മീശയുമുള്ള മോഹനേട്ടന്റെ മുഖത്ത് കിറുകൃത്യം അവസാനിച്ചു. നാട്ടിലെ ജീപ്പിലെ ഒച്ചേം വിളീം അവസാനിപ്പിച്ച് ബോംബെയിൽ വന്ന് സ്റ്റേജിലെ 'ഒച്ചേം വിളിക്കാരൻ' (അവതാരകൻ) ആയപ്പോഴും ഞാൻ മൂപ്പരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. നാട്ടിൽ നായൻമാർക്ക് സുകുമാരൻ നായരുടെ ഒറ്റ സംഘടനയേ…

മരണവും ആത്മാവും

ജനിച്ചു പോയ നാൾ മുതൽ മരിക്കുവാനായ് വെമ്പുന്ന ശരീരമേ മരിച്ചു പോയാലരനിമിഷം കാത്തിരുന്നിടാനിൻ പ്രിയ ജനം ജപിപ്പൂ മന്ത്രങ്ങൾ, കഴിപ്പൂ കർമ്മങ്ങൾ, നിലവിളിപ്പൂ ബന്ധങ്ങൾ ആനയിപ്പൂ നിന്നെ ചിതയിലേക്കൊരു നിമിഷം പോലും വൈകിടാതെ ഹന്ത ! ഗാത്രമേ, എവിടെ നിൻ സൗന്ദര്യം, എവിടെ നിന്നാരോഗ്യം അന്തമില്ലാത്തൊരഗ്നിയിൽ ലയിച്ചിടുന്നോനീ ബന്ധങ്ങളും…

ചൂരും മണവും…..

എവിടേയും അഴിച്ചു വെക്കാനിഷ്ടപെടാത്ത ചില ഗന്ധങ്ങളുടെ ഭാണ്ഡം പേറുന്നവരാണ് നമ്മൾ ( ഞാൻ ) ചില ചേരായ്മകളിലൂടെയുള്ള ഒഴുക്കുകളിൽ മുങ്ങി പോവാതെ പിടിച്ച് നിർത്താൻ കച്ചി തുരുമ്പാവുന്നത് അത്തരം ചില ഗന്ധങ്ങളാണ് ഗന്ധങ്ങളേക്കാൾ ചൂരും മണങ്ങളുമാണ്, ആത്മാവിനോടടുത്ത പുസ്തങ്ങകളുടെ , വിഷാദത്തിൽ പലപ്പോഴും എടുത്തുയർത്തിയ പാട്ടുകളുടെ , മരിച്ചെന്ന്…

തനിയാവർത്തനങ്ങൾ……!

"ഏതൊരു സ്ത്രീയും അനുഭവിക്കുന്ന തനിയാവർത്തനങ്ങൾ ഞാൻ കുറിക്കുന്നു....... ! ഹോ..!എന്തോരം പണിയാ ഒരു ദിവസം ചെയ്തു തീര്‍ക്കാനുളളത്.. രാവിലെ നാലരയ്ക്കുണരണം, കുളിച്ച് അടുക്കളയില്‍ കയറുമ്പോള്‍ അഞ്ചുമണിയാവും. പിന്നെ കുട്ടികള്‍ക്കും അദ്ദേഹത്തിനുമുളള ഭക്ഷണം റെഡിയാക്കണം, നാലാം ക്ലാസ്സിൽ പഠിക്കുന്ന മോള്‍ക്ക് ചപ്പാത്തി തന്നെ വേണം. പത്താം ക്ലാസ്സിൽ പഠിക്കുന്നവൾക്ക് ഡിമാന്‍റുകളൊന്നുമില്ല.…