വിഷുക്കാഴ്ച

ഇന്നു ഞാനെന്‍ കൈനിറയെ കാശുമായ് കാഴ്ചയില്ലാകണ്ണിലൂടെ കാണുമീ കാലം കവര്‍ന്നെടുത്തൊരെന്‍ ബാല്യവും പിന്നെയാബാല്യം കൊതിച്ചിരുന്നൊരാ 'കാഴ്ചയും'! സ്വര്‍ണ്ണ പൂമഴ പെയ്തിരുന്നൊരാ രാത്രീ വര്‍ണ്ണപ്പൂങ്കുട ചൂടിനിന്നു ധരിത്രി. അമ്മതന്‍ കൈവിരലുകള്‍ക്കു പിന്നിലെന്‍ കണ്ണുകള്‍ കൂമ്പിനിന്നു കാര്യമായ് കാത്തിരുന്നു കാത്തിരുന്നൊരാ കൈകളില്‍ വീഴും 'കൈനീട്ട'മെന്ന കാഴ്ചയൊന്നു കാണുവാന്‍!

കഴുതച്ചെവി

രാജാവവനൊരു കോപക്കാരന്‍ പ്രജയോടൊത്തിരി കണിശക്കാരന്‍ , മാധ്യമമെന്നൊരു ഭ്രുത്യനൊരെണ്ണം നിഴലതുപോലെ കൂടെക്കാണും . രാജാവറിയാതൊരുദിനമെന്തോ ഭ്രുത്യന്‍ മനസ്സിനൊരുചാഞ്ചല്യം . രാജാവിന്‍റ്ശയനമുറിയില്‍ ജാരനെപ്പോലവന്‍ കയറിയിരിപ്പായി. കഥയറിയാതെ രാജാവെത്തി മകുടമതങ്ങു ഊരിയെടുത്തു. തിരിയും നേരം കണ്ണിന്‍ മുന്നില്‍ ബോധം പോയൊരു ഭ്രുത്യനതല്ലോ! ഖഡ്ഗമെടുത്തു ഭ്രുത്യന്‍ കണ്ഠം ​ ഛേദിക്കാനായി വീശിയനേരം തട്ടിയതെങ്ങോ, വീണതു പലതും ശബ്ദം കേട്ടാളുകള്‍ ഓടിക്കൂടി. ധ്രുതിയില്‍ ന്രുപനാ മകുടമെടുത്തു, കഴുതച്ചെവിതന്‍ മുകളില്‍ തിരുകി. ബോധമുണര്‍ ന്നൊരു ഭ്രുത്യനതോതി കൊപിതനായൊരു രജാവോടു, കഴുതച്ചെവിതന്‍ കഥയതു…