എസ്.ബി.ഐ മുന്‍ ചെയര്‍മാന്‍ റിലയന്‍സിലേക്ക്

മുംബൈ: എസ്ബിഐ മുന്‍ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ റിലയന്‍സിലേക്ക്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ പുതിയ പദവിയിലാണ് നിയമനം. അഡീഷണല്‍ ഡയറക്ടറായി ചുമതലയേല്‍ക്കും. അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്ന് റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഈയിടെ ഭട്ടാചാര്യയെ ക്രിസ്‌കാപിറ്റര്‍ അഡൈ്വസേഴ്‌സ് എന്ന ഓഹരിനിക്ഷേപ സ്ഥാപനം തങ്ങളുടെ ഉപദേശകയായി നിയമിച്ചിരുന്നു.1977 മുതല്‍…

മലബാര്‍ ഗോള്‍ഡിന് 25 വര്‍ഷം- വന്‍ വിപുലീകരണങ്ങള്‍

മുംബൈ : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഷോറൂമുകളുടെ എണ്ണം നിലവിലുള്ളതില്‍ നിന്ന് മൂന്ന് ഇരട്ടിയായി വര്‍ധിപ്പിച്ച് 750 ആയി ഉയര്‍ത്തും. ജ്വല്ലറി ബിസിനസിലെ മാത്രം വാര്‍ഷിക വിറ്റു വരവ് 2023 ആകുമ്പോഴേക്കും 45,000 കോടി രൂപയായും…

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് റിസര്‍വ്വ് ബാങ്ക്്സര്‍വ്വെ

രാജ്യത്തെ പൊതുസാമ്പത്തിക സ്ഥിതിയിലും തൊഴില്‍രംഗത്തിന്റെ കാര്യത്തിലും ജനം അതൃപ്തരാണെന്ന് റിസര്‍വ് ബാങ്കിന്റെ ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേ. സാമ്പത്തികസ്ഥിതി മെച്ചമല്ലെന്നും ആവശ്യത്തിനു തൊഴില്‍ലഭ്യതയില്ലെന്നുമാണ് ഉപഭോക്താക്കളിലേറെയും കരുതുന്നത്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷംപേര്‍ക്കും വിലക്കയറ്റം കുറയുമെന്ന പ്രതീക്ഷയില്ല.മ്മദാബാദ്, ബെംഗളൂരു, ഭോപാല്‍, ചെന്നൈ, ഡല്‍ഹി, ഗുവാഹാട്ടി, ഹൈദരാബാദ്, ജയ്പുര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പടന,…

വി യു 100  ഇഞ്ച് ടി.വി വിപണിയിൽ

മുംബെ: പ്രമുഖ ഇലക്ടോണിക്സ് കമ്പനിയായ വി യു അവരുടെ ആദ്യത്തെ 100 ഇഞ്ച് ടെലിവിഷൻ അവതരിപ്പിച്ചു. 224 ഐ ഫോണുകളുടെ സ്ക്രീൻ വലിപ്പമുള്ള 100 ഇഞ്ച് പാനൽ, 2000 വാട്ട് ശബ്ദ വിന്യാസം, ഷാർപ്പായ 2.5 ബില്യൺ നിറങ്ങൾ തുടങ്ങിയ പ്രത്യേകതകൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത  ദൃശ്യ ശ്രവ്യ അനുഭവങ്ങൾ…

അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി

ന്യൂഡല്‍ഹി: അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് തിരിച്ചെത്തിയത്. റിസർവ് ബാങ്കിന്റെ 2017-18 വാർഷിക റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 2016 നവംബർ എട്ടിന് അർധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളിൽ 15.31 ലക്ഷം കോടി (15,310.73…

ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുമായി ആമസോണ്‍

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഓഫര്‍ വിറ്റഴിക്കലിന് ഒരുങ്ങുന്നു. ഓഗസ്റ്റ് ഒന്‍പതിന് തുടങ്ങുന്ന ഓഫര്‍ ആഗസ്റ്റ് 12 വരെയാണുള്ളത്. ഫ്രീഡം സെയിലിലൂടെയാണ് ആമസോണ്‍ വമ്പന്‍ ഓഫര്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍, പവര്‍ ബാങ്ക്, ഡേറ്റ കേബിള്‍, മൊബൈല്‍ കവറുകള്‍, സ്‌ക്രീന്‍ സുരക്ഷാ സംവിധാനങ്ങള്‍, ലാപ്‌ടോപ്പുകള്‍, ഡിജിറ്റല്‍…

സീഗൾ ഗ്രൂപ്പിന് അസ്സോച്ചം പുരസ്‌കാരം

മുംബൈ : വ്യവസായ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അസ്സ്സോച്ചത്തിന്റെ (അസോസിയേറ്റഡ് ചേംബർഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ)  രണ്ടാമത് സർവീസ് എക്സലൻഡ് അവാർഡ് മുംബൈആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗൾ ഗ്രൂപ്പിന്. ഹ്യൂമൻ റിസോഴ്സ് കോൺസൾട്ടൻസി വിഭാഗത്തിലാണ്അവാർഡ്.ജൂലൈ 25ന് ന്യൂ ഡൽഹിയിൽ  വെച്ച് നടന്ന ചടങ്ങിൽ സീഗൾ ഗ്രൂപ്പ്  മാനേജിങ് ഡയറക്ടർ ഡോക്ടർസുരേഷ്‌കുമാർ മധുസൂദനനു  ഇന്ത്യ സാർക്  ബിസിനസ്  പ്രൊമോഷൻ കൗൺസിൽ ചെയർമൻ രവി വിജ്ജിൽനിന്നുംപുരസ്‌കാരം ഏറ്റുവാങ്ങി . തദവസരത്തിൽ  സുരേഷ് പ്രഭു,  ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി മുഖ്യാഥിതിയായിരുന്നു, ഡി.എസ്.റാവത്(സെക്രട്ടറി ജനറൽ അസ്സോച്ചം), ഡോക്ടർ വിനയ് ശർമ (എക്സ്പോർട്ട് പ്രൊമോഷൻ കോൺസിൽ, മിനിസ്ട്രി ഓഫ്കോമേഴ്‌സ് & ഇൻഡസ്ടറി) രാകേഷ് സിംഗ് ( ചെയർമാൻ ഉത്തർ പ്രദേശ് ചാപ്റ്റർ ഓഫ് അസ്സോച്ചം)  എൻ.കെ.പ്രേമചന്ദ്രൻ ( മെമ്പർ ഓഫ് പാർലമെന്റ്) എന്നിവർ പങ്കെടുത്തു. 2017-ലെ അസ്സോച്ചം പുരസ്കാരവും സീഗൾഗ്രൂപ്പിന് ആയിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി എച്ച്.ആർ.കൺസൾട്ടൻസി രംഗത്തുള്ള സീഗൾ ഗ്രൂപ്പ്കൊച്ചി,ചെന്നൈ,ദുബയ് എന്നിവിടങ്ങളിൽ ശാഖകളുണ്ട്.

പുതിയ 100 രൂപ; എടിഎം ക്രമീകരണത്തിന് മാത്രം 100 കോടി

രാജ്യത്തെ രണ്ടര ലക്ഷത്തോളം വരുന്ന എടിഎമ്മുകളില്‍  പുതിയ 100 രൂപ നോട്ട് ക്രമീകരിക്കാനായി മാത്രം നൂറു കോടി രൂപ ചെലവ് വരുമെന്ന് റിപ്പോര്‍ട്ടുകള്‍.  എടിഎം കമ്പനികളുടെ സംഘടനയാണ് ഈ വന്‍ചെലവ് ചൂണ്ടിക്കാണിക്കുന്നത്. 66 മില്ലി മീറ്റര്‍ വീതിയും 142 മില്ലി മീറ്റര്‍ നീളവുമുള്ളതായിരിക്കും പുതിയ നോട്ട്.  നിലവിലുള്ള നൂറു രൂപയെക്കാള്‍…