മീ ടൂ അഭിപ്രായം വ്യക്തമാക്കി അമിതാഭ് ബച്ചന്‍

ബോളിവുഡ് താരം നാനാ പടേക്കറിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ അമിതാഭ് ബച്ചന്‍ തന്റെ നിലപാട് വ്യക്തമാക്കി. ജോലി സ്ഥലങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറാന്‍ പാടില്ലെന്ന് അമിതാഭ് പറഞ്ഞു.'ഒരിടത്തും ഒരു സ്ത്രീയ്ക്കും ഒരുതരത്തിലുമുള്ള മോശം അനുഭവമുണ്ടാവാന്‍ പാടില്ല. പ്രത്യേകിച്ച് ജോലി സ്ഥലത്ത്. ഇത്തരം പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികൃതരുടെ…

രോഗാവസ്ഥയിലും നല്ല ചിന്തകള്‍ പങ്കുവെച്ച് സോനാലി ബേന്ദ്രേ

അര്‍ബുദം തന്നെ വേട്ടയാടാനിറങ്ങിയപ്പോള്‍ ഉറച്ച മനസ്സുമായാണ് ബോളിവുഡ് നടി സൊനാലി ബേന്ദ്രേ പോരാടാനിറങ്ങിയത്. തനിക്ക് അര്‍ബുദമാണെന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയാനുള്ള ധൈര്യം സോണാലി ബേേ്രന്ദ കാണിച്ചു. രോഗം തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ പോസിറ്റീവ് ചിന്തകള്‍ പങ്കുവച്ച് ഒരുപാട് പേര്‍ക്ക് മാതൃകയും ചെയ്തു.കീമോയ്ക്കു വേണ്ടി മുടി മുഴുവന്‍ മുറിച്ചപ്പോഴും താരം…

രണ്ടാമൂഴത്തിനെതിരെ എം.ടി. വാസുദേവന്‍ നായരുടെ തടസ്സ ഹര്‍ജി

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തിന് തടസ്സ ഹര്‍ജിയെന്ന് റിപ്പോര്‍ട്ട്. രണ്ടാമൂഴത്തിന്റെ തിരക്കഥാകൃത്ത് എംടി. വാസുദേവനാണ് ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതിനാലാണ് ഹര്‍ജി നല്‍കിയത്. കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എം.ടി.ഹര്‍ജി…

മീടൂവിനെ പിന്തുണച്ച് ഐശ്വര്യാറായി

മുംബൈ: മീ ടൂ വെളിപ്പെടുത്തലുകള്‍ പ്രതികരണവുമായി നടി ഐശ്വര്യ റായി. മുമ്പ് തന്നെ താന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും താരം പ്രതികരിച്ചു. ലോകത്തിന്റെ ഏതുകോണിലുള്ള സ്ത്രീകള്‍ക്കും തങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ തുറന്നുപറയാനുള്ള വേദിയായി സോഷ്യല്‍മീഡിയ മാറി. സ്വന്തം അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നുപറയാന്‍ ആത്മവിശ്വാസം ലഭിക്കുന്നത് വലിയ…

ഇത് എന്റെ അനുഭവം നിങ്ങളുടെ രാഷ്ട്രീയമല്ല

നടന്‍ മുകേഷിനെതിരെ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് ടെസ് ജോസഫ്. 'ഇത് എന്റെ അനുഭവമാണ്. നിങ്ങളുടെ രാഷ്ട്രീയമല്ല. മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യുകയും ഇക്കാര്യം രാഷ്ട്രീയവത്ക്കരിക്കുകയും ചെയ്യുന്നത് തെറ്റാണ്.'-ടെസ് ജോസഫ് ട്വീറ്റ് ചെയ്തു. സിനിമാ മേഖലയില്‍ ലൈംഗികാതിക്രമം തടയുന്നതിനായുള്ള സെല്‍ ആവശ്യമാണ്. സ്ത്രീകള്‍ക്കു വേണ്ടി അത്തരം ഒരു സംവിധാനം…

Me too കാമ്പയിന്‍ വെളിപ്പെടുത്തലില്‍ ഞടുങ്ങി മാധ്യമ,സാഹിത്യമേഖലയിലെ പ്രമുഖരും

നാനാപടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്തയെ തുടര്‍ന്ന് കങ്കണ റൗത്ത് എന്നിവരുടെ വെളിപ്പെടുത്തലിന് പുറകെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ലൈംഗികാക്രമണങ്ങള്‍ക്കിരയായ വനിതാ മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ MeToo കാമ്പയിന് വന്‍ പ്രതികരണം.മാധ്യമ സാഹിത്യമേഖലയിലെ പ്രമുഖരുടെ പേരുകളും പുറത്ത്്.മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം എഴുത്തുകാരും ആരോപണങ്ങളില്‍ പെട്ടിട്ടുണ്ട്. ചേതന്‍ ഭഗത്, സദാനന്ദ് മേനോന്‍, കിരണ്‍…

ലൂസിഫര്‍ ആലോചിച്ചപ്പോഴേ വിവേക് ഒബ്്റോയി മനസ്സിലുണ്ടായിരുന്നു

ഹൈദരാബാദില്‍ വച്ച് ലൂസിഫറിന്റെ ആദ്യ ആലോചനകള്‍ നടക്കുമ്പോള്‍ത്തന്നെ വിവേക് ഞങ്ങളുടെ മനസിലുണ്ടായിരുന്നു. ഞാനും മുരളിയും അന്ന് സംസാരിച്ചത് ഓര്‍ക്കുന്നു. വിവേക് ഒബ്‌റോയ്‌യുടെ ലുക്ക് ഉള്ള ഒരാള്‍ എന്നാണ് ഞങ്ങള്‍ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. വിവേകിന് മലയാളസിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടാവുമോ എന്നൊന്നും അന്ന് അറിയില്ലായിരുന്നു.9 എന്ന സിനിമയുടെ ഷൂട്ടിങിനായി…

ഷൂട്ടിംഗ് തീര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും കീര്‍ത്തി വക സ്വര്‍ണനാണയം

സണ്ടക്കോഴി 2 വിന്റെ സെറ്റിലെ എല്ലാവരെയും  അമ്പരപ്പിച്ച് സ്വര്‍ണനാണയങ്ങള്‍ സമ്മാനം നല്‍കി കീര്‍ത്തി സുരേഷ്. ഷൂട്ടിങ്ങിന്റെ അവസാന ദിന ആഘോഷങ്ങള്‍ക്കിടെയായിരുന്നു താരത്തിന്റെ സര്‍പ്രൈസ് സമ്മാനം. സംവിധായകനും നായകനും ഉള്‍പ്പടെ സെറ്റിലെ 150ഓളം ആളുകള്‍ക്കാണ് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ നടി സമ്മാനമായി നല്‍കിയത്. വിശാലിന്റെ .സണ്ടകോഴി എന്ന  സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ…