ശബരിമല സുപ്രീം കോടതി വിധി ശരിയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

  സുപ്രീംകോടതി വിധി ശരിയാണെന്നും ഭക്തരെ ബോധ്യപ്പെടുത്തി സ്ത്രീ പ്രവേശനം സാധ്യമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. അതേസമയം ഫഡ്‌നാവിസ് അമിത് ഷായുടെ നിലപാടിനെ തള്ളി പറയാന്‍ തയ്യാറായില്ല. അമിത് ഷാ പറഞ്ഞതും ശരിയാണെന്നായിരുന്നു അതേ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചത്. ന്യൂസ് 18…

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ ഉല്‍ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയുടെ ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികം കൂടിയാണ് ഒക്ടോബര്‍ 31 ഐക്യത്തിന്റെ പ്രതിമ നമ്മുടെ ഹൃദയത്തിന്റെ ഐക്യം, നമ്മുടെ മാതൃഭൂമി ഭൂമിശാസ്ത്രപരമായ ദൃഡത എന്നിവയുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവന പൂര്‍ണ്ണമായി ഇംഗ്ലീഷില്‍ വായിക്കാം. A special…

മലേഗാവ് സ്ഫോടന കേസ് ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റം

മലേഗാവ് സ്‌ഫോടന കേസില്‍ ഏഴ് പ്രതികള്‍ക്കെതിരെയും തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി. കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍, മേജര്‍ രമേശ് ഉപധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരെയാണ് മുംബൈ എന്‍.ഐ.എ കോടതി കുറ്റംചുമത്തിയത്. തീവ്രവാദ…

ടാറ്റാ സണ്‍സ് സുഹേല്‍ സേത്തിനെ സേവനത്തില്‍ നിന്ന് നീക്കി

മുംബൈ: നിരവധി;സ്ത്രീകളുടെ മീടൂ ആരോപണങ്ങളെ;തുടര്‍ന്ന് ടാറ്റാ സണ്‍സ് അവരുടെ ബ്രാന്റ് കണ്‍സള്‍ട്ടന്റ് സുഹേല്‍സേത്തിനെ സേവനത്തില്‍ നിന്നും നീക്കി. സിനിമാ സംവിധായികയും വ്യവസായിയുമായ നടാഷ റാത്തോഡ്, മാധ്യമ പ്രവര്‍ത്തക മന്ദാകിനി ഗഹ്‌ലോത, എഴുത്തുകാരി ഇഷിത യാദവ്, മോഡല്‍ ദിയാന്ദ്ര സോറസ് എന്നിവരും പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയുമായിരുന്നു സേത്തിനെതിരെ ആരോപണം…

നമ്പി നാരായണനായി മാധവന്‍; ചിത്രത്തിന്റെ പേര് റോക്കട്രീ

ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് വെള്ളിത്തിരയിലെത്തുകയാണ്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. റോക്കട്രി- ദ നമ്പി ഇഫക്റ്റ് എന്നാണ് സിനിമയുടെ പേര്. മാധവന്‍ തന്നെയാണ് ഒരു വീഡിയോ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പറഞ്ഞത്. സിനിമയുടെ ടീസര്‍ ഈ മാസം 31ന്…

ഗൗതം നവ്ലഖയെ നവംബര്‍ 1 വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും…

ഭീമ കൊറേഗാവ് കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്ലഖയെ നവംബര്‍ ഒന്നു വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ബോംബെ ഹൈക്കോടതി വിലക്കി. എന്നാല്‍ ഇതേ കേസില്‍ കുറ്റാരോപിതനായ ആനന്ദ് തെല്‍തുംഡെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജസ്റ്റിസ് രജ്ഞിത്ത് മോറും ഭാരതി ഡാഗ്രെയും ചേര്‍ന്ന ഡിവിഷന്‍…

ഇത്തവണയും ഞെട്ടിപ്പിച്ച് ദീപാവലി സമ്മാനം നല്‍കി സജ്‌വി ധൊല്‍കിയ

ദീപാവലി സമ്മാനമായി കാറുകളും ഫ്‌ലാറ്റുകളും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കുന്ന മുതലാളി വീണ്ടും വാര്‍ത്തകളിലെത്തിയിരിക്കുന്നു. സൂറത്തുകാരനായ രത്‌ന വ്യാപാരി സജ്‌വി ധൊല്‍കിയ ഇത്തവണയും വാര്‍ത്തകളില്‍ നിറഞ്ഞത് ജീവനക്കാര്‍ക്ക് നല്‍കിയ വിലപ്പിടിപ്പുള്ള സമ്മാനങ്ങളുടെ പേരിലാണ്. 600 കാറുകളും ഫ്‌ലാറ്റുകളുമാണ് ഇത്തവണ തൊഴിലാളികള്‍ക്ക് സമ്മാനമായി ധൊലാക്കിയ നല്‍കിയത്. സമ്മാനങ്ങള്‍ നല്‍കുന്ന ചടങ്ങ്…

ബോട്ട് മുങ്ങി ശിവജി പ്രതിമ പൂജ ചടങ്ങ് മാറ്റി

മുംബൈ: മഹാരാഷ്ട്രാ ചീഫ് സെക്രട്ടറി അടക്കം 40 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സഞ്ചരിച്ച ബോട്ട് മുംബൈ തീരത്ത് മുങ്ങി. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാളെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നിര്‍ദിഷ്ട ശിവജി മഹാരാജ് സ്മാരകത്തിന്റെ പൂജയില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ബോട്ടാണ്…