ലൂസിഫര്‍ ആലോചിച്ചപ്പോഴേ വിവേക് ഒബ്്റോയി മനസ്സിലുണ്ടായിരുന്നു

ഹൈദരാബാദില്‍ വച്ച് ലൂസിഫറിന്റെ ആദ്യ ആലോചനകള്‍ നടക്കുമ്പോള്‍ത്തന്നെ വിവേക് ഞങ്ങളുടെ മനസിലുണ്ടായിരുന്നു. ഞാനും മുരളിയും അന്ന് സംസാരിച്ചത് ഓര്‍ക്കുന്നു. വിവേക് ഒബ്‌റോയ്‌യുടെ ലുക്ക് ഉള്ള ഒരാള്‍ എന്നാണ് ഞങ്ങള്‍ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. വിവേകിന് മലയാളസിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടാവുമോ എന്നൊന്നും അന്ന് അറിയില്ലായിരുന്നു.9 എന്ന സിനിമയുടെ ഷൂട്ടിങിനായി…

പിടിയിലായത് ഞങ്ങളുടെ ആളുകളല്ല; സനാതന്‍ സന്‍സ്ത

മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധവും കൈവശം വച്ചതിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് സനാതന്‍ സന്‍സ്ത. പുരോഗമന മനോഭാവം ഉള്ള ചിലര്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ ബ്ലോക്ക് എന്നീ രാഷ്ട്രീയ പാര്‍ട്ടികളുമൊത്ത്, സന്‍സ്തയെ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും സനാതന്‍ സന്‍സ്ത വക്താവ് ചേതന്‍ രാജാന്‍സ് പറഞ്ഞു. തങ്ങളുടെ…

ഒരു മാസത്തെ ശമ്പളം നല്‍കാന്‍ ഗവര്‍ണര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഗവര്‍ണര്‍ പി സദാശിവം  ഒരു മാസത്തെ ശമ്പളം  നല്‍കി. നവകേരള സൃഷ്ടിക്കായി ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും സംസ്ഥാനത്ത് ഉന്നത ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഒരു മാസത്തെ ശമ്പളം ദിരിതാശ്വസ നിധിയിലേക്ക്…

പ്രളയക്കെടുതി; മോദിയുമായി സംസാരിച്ചെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്

കേരളത്തിലെ പ്രളയക്കെടുതികളെക്കുറിച്ച്   പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്ന് അബുദബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണ്. ഞങ്ങളുടെ ജീവകാരുണ്യ സംഘടനകള്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം…

‘100 പശുക്കളും ഒരു ലക്ഷം പേരും പ്രളയത്തില്‍പ്പെട്ടു, ദേശീയദുരന്തമാക്കണം’

പ്രളയക്കെടുതി നേരിടുന്ന കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നെന്ന ആക്ഷേപം ഉയരുന്നതിനിടെ നടന്‍ ടൊവിനോയും രംഗത്ത്. നൂറു പശുക്കളും ഒപ്പം 100000 പേരും പ്രളയത്തില്‍പ്പെട്ടു. ഞങ്ങള്‍ക്ക് കേന്ദ്ര സഹായം ആവശ്യമാണ് എന്നാണ് ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 500 കോടി രൂപ തികയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നുമുള്ള ഹാഷ്ടാഗുകളും…

പ്രളയക്കെടുതി നേരിടാന്‍ മോഹന്‍ലാല്‍ വക 25 ലക്ഷം രൂപ

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ നടന്‍ മോഹന്‍ലാല്‍  25 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് പണം കൈമാറിയത്. കഴിഞ്ഞ ദിവസം നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. തമിഴ്…

‘ചേട്ടാ ഇത്തിരി ഉപ്പ് തരുമോ’ കളക്ടറോട് ഒന്നാംക്ലാസുകാരന്‍

ഇടുക്കി: ചേട്ടാ ഇത്തിരി ഉപ്പ് തരുമോ എന്ന് കളക്ടറോട് ഒന്നാംക്ലാസുകാരന്‍. ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കണ്ടുനിന്നവരെ ചിരിപ്പിച്ച രംഗം. ക്യാമ്പിലെത്തിയ കളക്ടറോട് വീട് നഷ്ടപ്പെട്ടവരും മറ്റും തങ്ങളുടെ ദുരിതങ്ങള്‍ വിവരിക്കുന്നതിനിടെയായിരുന്നു ഇത്. ക്യാമ്പിലെ ജനങ്ങളുടെ ആവശ്യം മനസിലാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും എത്തിയ ഇടുക്കി ജില്ലാ കളക്ടര്‍…

കനത്ത മഴ; ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അയ്യപ്പഭക്തര്‍ ശബരിമല യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിറപുത്തിരി ഉത്സവത്തിന് വേണ്ടി നടതുറക്കാനിരിക്കെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവും പൊലീസും പമ്പയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.