മലേഗാവ് സ്ഫോടന കേസ് ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റം

മലേഗാവ് സ്‌ഫോടന കേസില്‍ ഏഴ് പ്രതികള്‍ക്കെതിരെയും തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി. കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍, മേജര്‍ രമേശ് ഉപധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരെയാണ് മുംബൈ എന്‍.ഐ.എ കോടതി കുറ്റംചുമത്തിയത്. തീവ്രവാദ…

ടാറ്റാ സണ്‍സ് സുഹേല്‍ സേത്തിനെ സേവനത്തില്‍ നിന്ന് നീക്കി

മുംബൈ: നിരവധി;സ്ത്രീകളുടെ മീടൂ ആരോപണങ്ങളെ;തുടര്‍ന്ന് ടാറ്റാ സണ്‍സ് അവരുടെ ബ്രാന്റ് കണ്‍സള്‍ട്ടന്റ് സുഹേല്‍സേത്തിനെ സേവനത്തില്‍ നിന്നും നീക്കി. സിനിമാ സംവിധായികയും വ്യവസായിയുമായ നടാഷ റാത്തോഡ്, മാധ്യമ പ്രവര്‍ത്തക മന്ദാകിനി ഗഹ്‌ലോത, എഴുത്തുകാരി ഇഷിത യാദവ്, മോഡല്‍ ദിയാന്ദ്ര സോറസ് എന്നിവരും പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയുമായിരുന്നു സേത്തിനെതിരെ ആരോപണം…

ഗൗതം നവ്ലഖയെ നവംബര്‍ 1 വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും…

ഭീമ കൊറേഗാവ് കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്ലഖയെ നവംബര്‍ ഒന്നു വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ബോംബെ ഹൈക്കോടതി വിലക്കി. എന്നാല്‍ ഇതേ കേസില്‍ കുറ്റാരോപിതനായ ആനന്ദ് തെല്‍തുംഡെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജസ്റ്റിസ് രജ്ഞിത്ത് മോറും ഭാരതി ഡാഗ്രെയും ചേര്‍ന്ന ഡിവിഷന്‍…

ഇത്തവണയും ഞെട്ടിപ്പിച്ച് ദീപാവലി സമ്മാനം നല്‍കി സജ്‌വി ധൊല്‍കിയ

ദീപാവലി സമ്മാനമായി കാറുകളും ഫ്‌ലാറ്റുകളും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കുന്ന മുതലാളി വീണ്ടും വാര്‍ത്തകളിലെത്തിയിരിക്കുന്നു. സൂറത്തുകാരനായ രത്‌ന വ്യാപാരി സജ്‌വി ധൊല്‍കിയ ഇത്തവണയും വാര്‍ത്തകളില്‍ നിറഞ്ഞത് ജീവനക്കാര്‍ക്ക് നല്‍കിയ വിലപ്പിടിപ്പുള്ള സമ്മാനങ്ങളുടെ പേരിലാണ്. 600 കാറുകളും ഫ്‌ലാറ്റുകളുമാണ് ഇത്തവണ തൊഴിലാളികള്‍ക്ക് സമ്മാനമായി ധൊലാക്കിയ നല്‍കിയത്. സമ്മാനങ്ങള്‍ നല്‍കുന്ന ചടങ്ങ്…

ബോട്ട് മുങ്ങി ശിവജി പ്രതിമ പൂജ ചടങ്ങ് മാറ്റി

മുംബൈ: മഹാരാഷ്ട്രാ ചീഫ് സെക്രട്ടറി അടക്കം 40 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സഞ്ചരിച്ച ബോട്ട് മുംബൈ തീരത്ത് മുങ്ങി. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാളെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നിര്‍ദിഷ്ട ശിവജി മഹാരാജ് സ്മാരകത്തിന്റെ പൂജയില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ബോട്ടാണ്…

നെരൂള്‍-ഉറന്‍ സബര്‍ബന്‍ തീവണ്ടി പരീക്ഷണഓട്ടം അടുത്ത ആഴ്ച തുടങ്ങും.

നവിമുംബൈ: ഹാര്‍ബര്‍ ലൈനില്‍ നെരൂളില്‍നിന്ന് ഉള്‍വെയിലെ ഖാര്‍കോപ്പര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ പരീക്ഷണ ഓട്ടത്തിന് അടുത്തയാഴ്ച തുടക്കമാവും.നെരുളില്‍നിന്നു ജവാഹര്‍ ലാല്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സമീപമേഖലയായ ഉറനിലേക്കുള്ള പാതയില്‍ നാലാമത്തെ സ്റ്റേഷനാണു ഖാര്‍കോപ്പര്‍.നെരൂള്‍ ഉറന്‍ പാത 27 കിലോമീറ്ററാണ്. നവിമുംൈബ വിമാനത്താവളത്തിന്റെ കവാടമേഖല ഉള്‍പ്പെടുന്ന ഉള്‍വെ പ്രദേശത്തെ ജനങ്ങള്‍ക്കാണു…

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയുടെ സാഹസിക സെല്‍ഫി വൈറല്‍

സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ മുംബൈ: സുരക്ഷാനിര്‍ദേശങ്ങള്‍ അവഗണിച്ച് കപ്പലിന്റെ ഏറ്റവും മുന്‍വശത്തിരുന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത 'സെല്‍ഫി'യെടുക്കുന്നത് സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍.മുംബൈയില്‍നിന്നു ഗോവയിലേക്കുള്ള ഉല്ലാസക്കപ്പല്‍സര്‍വീസിന്റെ ഉദ്ഘാടനവേളയിലാണ് അമൃത ഫട്‌നവിസ് 'സെല്‍ഫി'യെടുത്തത്. കപ്പലിന്റെ ഏറ്റവും മുന്‍ഭാഗത്തുപോയി 'സെല്‍ഫി'യെടുത്ത അവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. മുഖ്യമന്ത്രിയുടെ…

തൃപ്തിദേശായി നവംമ്പറില്‍ ശബരിമലയിലെത്തും

മുംബൈ:വനിത അവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയുടെ അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം ശബരിമലയില്‍ എത്തും. തൃപ്തി ദേശായി ഇക്കാര്യം അവര്‍ മനോരമന്യൂസിനോടു സ്ഥിരീകരിച്ചിട്ടുണ്ട്.ശബരിമല വിഷയത്തില്‍ കേരളത്തിലെമ്പാടും ഉയര്‍ന്ന പ്രതിഷേധവും, ശബരിമലയിലേക്കു പോയ യുവതികള്‍ക്കു തിരികെമടങ്ങേണ്ടിവന്ന സാഹചര്യവുമാണു പുതിയ തീരുമാനത്തിനു പിന്നിലെന്നാണു സൂചന.യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടുത്ത…