ഹാര്‍ഡ്‌വെലിന്റെ സംഗീതവിരുന്നിനായി മുംബൈ കാത്തിരിക്കുന്നു

വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന വമ്പന്‍ ഡിജെ സംഗീതവിരുന്നിനായി കാത്തിരിക്കുകയാണ് മുംബൈനഗരം. ലോകപ്രശസ്ത ഡിജെ അവതാരകന്‍ ഹാര്‍ഡ്‌വെലിന്റെ സംഗീതവിരുന്നില്‍ ഒരുലക്ഷത്തോളം പേര്‍ ഭാഗമാകുമെന്നാണ് സൂചന. മുംബൈയിലെ നിര്‍ധനരായ കുട്ടികളുടെ പഠനത്തിനായി സഹായമെത്തിക്കുകയാണ് സംഗീത വിരുന്നിന്റെ ലക്ഷ്യം . നെതര്‍ലാന്‍ഡ് സ്വദേശിയായ ഹാര്‍ഡ് വെല്‍ നാലാംവയസില്‍ പിയാനോ പഠനമാരംഭിച്ച്, പന്ത്രണ്ടാംവയസില്‍ സ്വന്തമായി…

റിപബ്‌ളിക് ദിനത്തില്‍ മുബൈ വിമാനത്താവളം ആക്രമിക്കുമെന്ന് മുന്നറിയിപ്പ്: അതീവ ജാഗ്രത

മുംബൈ: മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്. ഐ എസ് തിവ്രവാദികള്‍ ആക്രമണം നടത്തുമെന്ന് എഴുതിയിട്ട ഒരു കുറിപ്പാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജനുവരി 26 റിപ്പബ്‌ളിക് ദിനത്തില്‍ ആക്രമണം നടത്തുമെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. വിമാനത്താവളത്തിന്റെ കാര്‍ഗോ ഏരിയയില്‍ ഐ.എസ്.…

ലോകസുന്ദരി മാനുഷി ചില്ലര്‍ക്ക് മുംബൈയില്‍ സ്വീകരണം: ട്വിറ്ററിലൂടെ നന്ദി അറിയിച്ച്…

മുംബൈ: ലോകസുന്ദരിപട്ടം നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ മാനുഷിയ്ക്ക് ഉജ്ജ്വസ്വീകരണം. മുംബൈ എയര്‍പോര്‍ട്ടിലെത്തിയ മാനുഷിയ്ക്ക് മുംബൈ വിമാനത്താവളത്തിലാണ് സ്വീകരണം ഒരുക്കിയ്ത്. ദേശീയപതാകയും, ചില്ലറുടെ ചിത്രങ്ങളുമായാണ് ആരാധകര്‍ ലോകസുന്ദരിയെ സ്വീകരിക്കാനെത്തിയത്. ജന്മനാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും, തനിക്ക് കിട്ടിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറയുന്നതായും മാനുഷി ട്വിറ്ററില്‍ കുറിച്ചു. ഹരിയാന സ്വദേശിയായ മാനുഷി…

കയ്യേറ്റം അവസാനിപ്പിക്കാന്‍ കണ്ടല്‍ക്കാടുകള്‍ക്ക് സംരക്ഷണഭിത്തി

മുംബൈ : കണ്ടല്‍ക്കാടുകളുടെ നശീകരണം തടയാന്‍ പത്തടി ഉയരത്തില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി .5800 ഹെക്ടറില്‍ പരന്നു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ 13 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഗൊരായിമനോരി മേഖലയില്‍ നിന്നാവും നിര്‍മാണം ആരംഭിക്കുന്നത്. നഗരത്തിലെ ഫ്ളാറ്റ്  നിര്‍മ്മാണ മാഫിയയുടെ കയ്യേറ്റത്തില്‍…

കാര്‍ഷിക കടാശ്വാസം ആദ്യഘട്ടം 4,000 കോടി

സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 24ന് പ്രഖ്യാപിച്ച 34,000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ ആദ്യഘട്ടമായി നാലായിരം കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. എട്ടുലക്ഷത്തോളം കര്‍ഷകരാണ് ആദ്യഘട്ടത്തിന്റെ ഗുണഭോക്താക്കളെന്ന് കടാശ്വാസ വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. നൂറോളം കര്‍ഷകര്‍ക്ക് കടവിമുക്ത സര്‍ട്ടിഫിക്കറ്റുകള്‍ മുഖ്യമന്ത്രി…

ബസ്സ് സമരം തീര്‍പ്പായില്ല സമരം ശരണം പെരുവഴി തന്നെ

ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ (എംഎസ്ആര്‍ടിസി) ജീവനക്കാരുടെ സമരം അനിശ്ചിതമായി തുടരുന്നു. ഗതാഗതമന്ത്രി ദിവാകര്‍ റാവുത്ത് യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല.   സമരം നാലാം ദിവസത്തിലേക്കു കടന്ന ഇന്നലെ യാത്രാദുരിതമേറി.യാത്ര വേണ്ടെന്നു വയ്ക്കുകയോ സ്വകാര്യ വാഹനങ്ങള്‍ ആവശ്യപ്പെടുന്ന അമിതതുക നല്‍കി യാത്ര…

രാജ്യത്തെ ധനസ്ഥിതി ശോഭനമല്ലെന്ന് റിസര്‍വ് ബാങ്ക് സര്‍വ്വെ

രാജ്യത്തെ സാമ്പത്തിക സ്ഥിതി ശുഭാപ്തി വിശ്വാസം നല്‍കുന്നില്ലെന്ന് റിസര്‍വ്വ ബാങ്ക് സര്‍വ്വെ. സര്‍വ്വയില്‍ പങ്കെടുത്ത് ഭൂരിപക്ഷം പേരും നിലവിലെ സ്ഥിതിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ലെന്നും ആര്‍ബിഐ സര്‍വ്വെ വ്യക്തമാക്കി. തൊഴില്‍ മേഖലയിലും ഉപഭോക്താക്കള്‍ക്കിടയിലും നിലവിലെ സ്ഥിതി ആത്മവിശ്വാസം നല്‍കുന്നതല്ലെന്ന് സര്‍വ്വെയില്‍ പ്രതിഫലിക്കുന്നുണ്ട് നിലവില്‍ രാജ്യത്തുളള സാമ്പത്തികസ്ഥിതി ശുഭകരമല്ലെന്നാണ് പരക്കെയുളള ധാരണയെന്നും…