മരണവും ആത്മാവും

ജനിച്ചു പോയ നാൾ മുതൽ മരിക്കുവാനായ് വെമ്പുന്ന ശരീരമേ
മരിച്ചു പോയാലരനിമിഷം കാത്തിരുന്നിടാനിൻ പ്രിയ ജനം
ജപിപ്പൂ മന്ത്രങ്ങൾ, കഴിപ്പൂ കർമ്മങ്ങൾ, നിലവിളിപ്പൂ ബന്ധങ്ങൾ
ആനയിപ്പൂ നിന്നെ ചിതയിലേക്കൊരു നിമിഷം പോലും വൈകിടാതെ
ഹന്ത ! ഗാത്രമേ, എവിടെ നിൻ സൗന്ദര്യം, എവിടെ നിന്നാരോഗ്യം
അന്തമില്ലാത്തൊരഗ്നിയിൽ ലയിച്ചിടുന്നോനീ
ബന്ധങ്ങളും നിൻ ബന്ധനങ്ങളും, സൃഷ്ടിച്ചൊരു കണ്ണുനിർത്തുള്ളി
യ്ക്കനന്തമായ നിന്നാത്മാവിനെ കാണുവാൻ കഴിയുമോ
ആത്മാവുണ്ടെന്നു ചിലർ, ആത്മാവില്ലെന്നു ചിലർ
പുനർ ജന്മ സമാഗമാം, ആത്മ ബന്ധങ്ങളുണ്ടെന്നു ചിലർ
ആരറിയുന്നു വിഭോ, നിത്യ സത്യമാകും സാഗരത്തിനാഴം
മനുഷ്യനറിയുന്നുവോ നിൻ സൃഷ്ടി സംഹാരകർമ്മ ങ്ങളിൽ അനന്തത യിൽ ദൂരം.


ആത്മീയ ജ്യോതിഷാചാര്യ ഗുരു
എൻ ജി സി പിള്ള
9920043075