ദുര്‍മേദസ് കുറച്ച് വാതശമനത്തിന് ധനുരാസനം

വില്ലുപോലെ ശരീരം വളയുന്ന പൊസിഷനാണ് ധനുരാസനം.

ചെയ്യേണ്ട വിധം:

കമിഴ്ന്നു കിടന്നു കാല്‍മുട്ടുകള്‍ മുന്നോട്ടു മടക്കുക.
ഇരു കൈകള്‍ കൊണ്ടും ഇരു കാലുകളിലും പിടിച്ച് ശ്വാസം ഉള്ളിലേക്ക് വലിക്കുക.
കാലുകളും തലയും പരമാവധി ഉയര്‍ത്തി വില്ല് പോലെ നില്‍ക്കാന്‍ ശ്രമിക്കുക.
ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാലിലെ പിടി വിടാതെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുക.
അഞ്ചു തവണയെങ്കിലും ചെയ്യാന്‍ ശ്രമിക്കുക.

പ്രയോജനങ്ങള്‍

ദുര്‍മേദസ്സ് കുറയുന്നു. വാതം ശമിക്കുന്നു. തോളെല്ലിന് ബലം കൂടുന്നു, ഉദരപേശികള്‍ക്ക് ബലം വര്‍ധിക്കുന്നു, കുടവയര്‍ കുറക്കുന്നു, മലബന്ധം, അധോവായു എന്നിവയ്ക്ക് ശമനം ഉണ്ടാക്കുന്നു