മരുന്നു കുത്തിവച്ച് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ അനസ്‌തോളജിസ്റ്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മരുന്ന് സ്വയം കുത്തിവച്ച് ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

31 വയകാരിയായ രൂപാലി കാല്‍ക്കുണ്ട്രെയാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെ ഡോക്ടറുടെ റൂമില്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ ആയില്ലെന്ന് ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. രൂപാ കാല്‍ക്കുണ്ട്രെ. ഇവരുടെ ഭര്‍ത്താവും ഡോക്ടറാണ് . ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് പല തവണ കോളിങ് ബെല്‍ അടിച്ചിട്ടും രുപാലി വാതില്‍ തുറന്നില്ല.

തുടര്‍ന്ന് അദ്ദേഹം മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് രുപാലി അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു. അനസ്‌തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ശരീരത്തിനുള്ളില്‍ ചെന്നതാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം രൂപയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി