ചിത്രരചനാ മത്സരം 

മാട്ടുംഗ : ബോംബെ  കേരളീയ സമാജം  നവംബർ 18ന് ഞായറാഴ്ച  ചിത്രരചനാ മത്സരം നടത്തുന്നു.   മുംബൈ യിലും സമീപപ്രദേശങ്ങളിലും  ഉള്ള 6 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് മത്സരം  സംഘടിപ്പിക്കുന്നത്.   നാലു ഗ്രൂപ്പുകളിലായിട്ടാണ്  (6-9)(10-13)(14-16)(17-18) മത്സരം.  മത്സരത്തിൽ  പങ്കെടുക്കാൻ  ആഗ്രഹിക്കുന്ന കുട്ടികൾ നവംബർ 15 ന് മുൻപായി ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ബന്ധപ്പെടുക: 022 24012366/24024280