മീന്‍ വില്‍ക്കുന്ന ഹനാന്‍ ഇനി വെള്ളിത്തിരയിലേക്ക്

എറണാകുളത്ത് കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിക്ക് വെള്ളിത്തിരയിലേക്ക് ക്ഷണം. തന്റെ പുതിയ ചിത്രത്തില്‍ ഹനാന്‍ എന്ന ഈ കോളേജ് വിദ്യാര്‍ത്ഥിനിക്ക് വേഷം നല്‍കുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി അറിയിച്ചു.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിലാണ് ഹനാന് അവസരം ലഭിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എന്നാണ് ചിത്രത്തിന്റെ പേര്.

പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് സൈക്കിളില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് മീന്‍ വാങ്ങി മടങ്ങിയെത്തി കോളേജിലേക്ക് പോകുന്ന ഹനാനെക്കുറിച്ച് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിവസവും അറുപത് കിലോമീറ്റര്‍ യാത്ര ചെയ്താണ് ഹനാന്‍ തൊടുപുഴയിലെ കോളേജിലെത്തുന്നത്.

മൂന്നാംവര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍. സാമ്പത്തിക പരാധീനത മൂലം കുടുംബത്തിനായും പഠിക്കാനായും അഹോരാത്രം പണിയെടുക്കുന്ന ഹനാന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് സഹായവാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.