ഹനാന്‍ പാടുന്നു, ഏറ്റുവാങ്ങി സൈബര്‍ലോകം

സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ നല്ല ഒരു കലാകാരി കൂടിയാണെന്ന് തെളിയുന്നു.

ഹനാന്‍  പാടിയ ‘നോട്ടില്ലാ പാത്തുമ്മ’ എന്നഗാനം ഇപ്പോള്‍ വൈറലാകുകയാണ്.  രണ്ട് വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഗാനമാണിത്.ഈ ഗാനത്തിന്റെ രചനയും സംഗീതവും ഹനാന്‍ തന്നെയാണ്. ‘ മീന്‍കച്ചവടം മാത്രമല്ല, കേട്ടോ! പാട്ട് എഴുതും. ഈണം നല്‍കും. പാടുകയും ചെയ്യും’. എന്ന കുറിപ്പോടെയാണ് ഗാനം ഇപ്പോള്‍ തരംഗമാകുന്നത്.

https://youtu.be/DKgf6FA_kr4