തീ പിടിച്ച ആ പന്തിനൊപ്പമുണ്ട് കേരളം

നെഞ്ചിലെ ശ്വാസം നിറച്ച പന്ത് ലോകത്തിന്റെ ആവേശം ആവുമ്പോള്‍ അതിനൊപ്പം ചുവടുവയ്ക്കുകയാണ് മലയാളികളും.ഫ്ലക്സിലും  പോസ്റ്ററിലും വന്‍ സ്‌ക്രീനിലും നിറയുന്ന കളിയാവേശം പോയ ലോകകപ്പുകളേക്കാള്‍ പതിന്മടങ്ങാണ്. കട്ടൗട്ടുകളും പോസ്റ്ററുകളും മുന്‍കാല ലോകകപ്പുകളിലും സാധാരണ കാഴ്ചകളായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മുന്നേറി ബസ്സുകളിലും ട്രെയിനുകളിലും വരെ എത്തിനില്‍ക്കുന്നു ഇത്തവണ കേരളത്തില്‍ കാര്യങ്ങള്‍.  ആരാധകര്‍

കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തില്‍ ചെറിയ മാറ്റമല്ല ഉണ്ടാക്കിയിട്ടുള്ളത്. കളി കാണല്‍ മൊബൈലില്‍ വരെ എത്തിയതോടെ കഴ്ചക്കാരുടെ എണ്ണം പതിന്മടങ്ങായി.

യൂറോപ്പ്യന്‍ ലീഗുകളുടെ ആരാധകരെങ്കിലും ലോകകപ്പില്‍ ലാറ്റിന്‍ അമേരിക്കയ്ക്ക് ഒപ്പമാണ് മലയാളിമനസ്സ്. അതായത് ബ്രസീലിനും അര്‍ജന്റീനയ്ക്കും ഒപ്പം. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ബ്രസീലിനെങ്കിലും കേരളത്തിലേത് അര്‍ജന്റീനയ്ക്കാണ്. മറഡോണയിലൂടെ മനസില്‍ ഇടംനേടിയ അര്‍ജന്റീന മെസ്സിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവരായി തുടരുന്നു.

ആദ്യറൗണ്ട് പാതിവഴിയില്‍ മാത്രം എത്തിനില്‍ക്കെ ഒരു പ്രവചനം ഇനിയും അസാധ്യമാണ്. എങ്കിലും കപ്പ് യൂറോപ്പില്‍ തന്നെ തുടരാനാണ് സാധ്യത എന്നാണ് വിദഗ്ധരുടെ പക്ഷം കപ്പെടുക്കാന്‍ മാത്രം മികച്ച ടീമായി തോന്നിയില്ല
ആദ്യ മത്സരങ്ങളില്‍ ബ്രസീലും അര്‍ജന്റീനയും. സത്യത്തില്‍ ആധികാരികമായ ഒരു പ്രകടനം ആദ്യറൗണ്ടില്‍ ആരില്‍നിന്നും ഉണ്ടായില്ല എന്ന് വേണം പറയാന്‍. ടൂര്‍ണ്ണമെന്റിന്റെ മുന്നോടിയായുള്ള വിലയിരുത്തലുകളില്‍ മുന്നില്‍ നിന്നത് മൂന്ന് ടീമുകളായിരുന്നു. ഫ്രാന്‍സും ജര്‍മനിയും സ്‌പെയിനും. പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമാണ് ഫ്രാന്‍സ് ജര്‍മനി ടീമുകള്‍. ഒപ്പം സമീപകാല ഫോമില്‍ സ്‌പെയിനും. ആദ്യമത്സരത്തില്‍ ജര്‍മനിയുടെ തോല്‍വി എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തായി.

കഴിഞ്ഞ ഏഴ് ലോകകപ്പുകളിലും ആദ്യമത്സരത്തില്‍ വിജയത്തോടെ തുടങ്ങിയ ജര്‍മനി മെക്‌സിക്കോയ്ക്ക് മുന്നില്‍ മുട്ടുകുത്തി. പക്ഷേ ആ തോല്‍വി ജര്‍മനിയെ നോവിച്ചു ഉണര്‍ത്തും എന്ന് തന്നെ കരുതാം. ഭാവിയുടെ ലോക ചാമ്പ്യന്മാര്‍ എന്നാണ് ഫ്രഞ്ച് ടീമിനെ വാഴ്ത്തുന്നത്. ഈ ലോകകപ്പില്‍ പ്രായംകുറഞ്ഞ ടീമുകളിലൊന്നാണ് ഫ്രാന്‍സ്. പരിചയസമ്പത്ത് കൂടിച്ചേരുമ്പോള്‍ 2022 ലോകകപ്പ് ആകുമ്പോള്‍ പാകമെത്തുന്ന ടീമെന്നാണ് ഫ്രഞ്ച് നിരയെക്കുറിച്ചുള്ള വിലയിരുത്തല്‍. പക്ഷേ ഈ ലോകകപ്പില്‍ തന്നെ കപ്പടിച്ചാല്‍ അത്ഭുതപ്പെടാനൊന്നുമില്ല.

സമീപകാല പ്രകടനങ്ങള്‍ സ്‌പെയിനിലുള്ള പ്രതീക്ഷ കൂട്ടുന്നുണ്ടെങ്കിലും ടൂര്‍ണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പരിശീലകനെ മാറ്റിയത് അടക്കമുള്ള കാര്യങ്ങളില്‍ സാധ്യതകളെ ബാധിക്കുമോ എന്ന് കണ്ടറിയാം.

ലോകകപ്പ് തീര്‍ച്ചയായും താരങ്ങളുടെ കൂടിയാണ്, പ്രത്യേകിച്ചും മലയാളിക്ക്. റഷ്യയില്‍ എത്തിയവരില്‍ പലരും ലോകഫുട്‌ബോളിലെ മുടിചൂടാ മന്നന്മാര്‍ ആണെങ്കിലും ഇവരില്‍ മൂന്നു പേരെ ചുറ്റിപറ്റിയാകാം ഈ ലോകകപ്പിലെ മുന്നോട്ടുപോക്ക്. പറക്കുന്ന മൂന്നുപേര്‍ അര്‍ജന്റീനയ്ക്ക് ലയണല്‍ മെസ്സി, പോര്‍ച്ചുഗലിന് ക്രിസ്ത്യാനോ റൊണാള്‍ഡോ, ബ്രസീലിന് നെയ്മര്‍ ജൂനിയര്‍. മികവിന്റെ സുവര്‍ണ്ണ സിംഹാസനം കയറിയവരാണ് മൂന്നുപേരും. പക്ഷേ ലോകകപ്പ് മാത്രം ഇന്നും കിട്ടാക്കനി.

കഴിഞ്ഞതവണ ഫൈനലില്‍ കൈവിട്ട  കിരീടനേട്ടം സ്വന്തമാക്കുകയാണ് മെസ്സിയുടെ ലക്ഷ്യം പാതിവഴിയില്‍ നിലച്ചുപോയ യാത്ര പൂര്‍ത്തിയാക്കുക എന്ന ദൗത്യവുമായാണ് ക്രിസ്ത്യാനോയും നെയ്മറും റഷ്യയില്‍ എത്തിയിട്ടുള്ളത്. 30 പിന്നിട്ട മെസ്സിക്കും 33ആയ റൊണാള്‍ഡോയ്ക്കും ഇത് അവസാന അവസരമായിരിക്കും. 26ല്‍ എത്തിയ നെയ്മര്‍ക്ക് ഒരുതവണ കൂടി അവസരം ലഭിച്ചേക്കാം. കണക്കുകളില്‍ മുമ്പന്‍മാരാണ് മെസിയും റൊണാള്‍ഡോയും. റഷ്യയിലേക്കുള്ള അര്‍ജന്റീനയുടെ യാത്രക്ക് അവസരമൊരുക്കിയത് മെസ്സിയാണ്.

നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെതിരെ മെസ്സി നേടിയ ഹാട്രിക്കാണ് നീലക്കുപ്പായക്കാര്‍ക്ക് മോസ്‌ക്കോയിലേക്കുള്ള ടിക്കറ്റ് നല്‍കിയത്. ഇവിചെ വരെ എത്തിച്ചെങ്കിലും ദേശീയ ടീമിന് വേണ്ടി തിളങ്ങുന്നില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മെസ്സിക്ക് കഴിയുമോ എന്ന കാര്യം സംശയമാണ്. പ്രത്യേകിച്ചും ക്രയേഷ്യയുമായുള്ള തോല്‍വിയോടെ. മറുവശത്ത് ക്രിസ്റ്റ്യാനോ റോണാള്‍ഡോ ക്‌ളബ്ബ് ഫുട്‌ബോളില്‍ നേട്ടങ്ങളുടെ കൊടുമുടിയിലാണ്. പക്ഷേ ലോകകപ്പെന്ന കാഴ്ചയില്‍ എക്കാലവും യാത്ര പാതിവഴിയില്‍ അവസാനിക്കും. കഴിഞ്ഞതവണ ഗോള്‍ ശരാശരി വില്ലനായപ്പോള്‍ ആദ്യറൗണ്ടില്‍ത്തന്നെ ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും കാലിടറി. പക്ഷേ അന്ന് പരാജയഭാരത്തോടെ വിധിയെ പഴിച്ച് കളം വിട്ട
റൊണാള്‍ഡോയുടെ ഇത്തവണത്തെ തുടക്കം ഗംഭീരമായി.

രണ്ട് കളികളില്‍ നിന്ന് ഹാട്രിക് അടക്കം നാലു ഗോള്‍. മെസ്സിക്കൊപ്പം നിന്ന് ബാഴ്‌സയില്‍ നിന്ന് പഠിച്ച പാഠങ്ങളുമായി ഐപിഎസ് എന്ന ലോകത്തിന് നിലയിലാണ് 83 കളില്‍ ദേശീയ കുപ്പായമണിഞ്ഞ് നയങ്ങളുടെ പേരില്‍പിഎസ്ജിയില്‍ എത്തിയ നെയ്മര്‍ ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. 83 കളികളില്‍ ദേശീയ കുപ്പായമണിഞ്ഞ നെയ്മറുടെ പേരില്‍ 53 ഗോളുകളുണ്ട്. ഗോള്‍ അടിച്ചും അടിപ്പിച്ചും മുന്നേറുന്ന 10 ാം നമ്പര്‍ കുപ്പായത്തിനു ചുറ്റുമാണ് ഒരോ ബ്രസീല്‍ ആരാധകന്റെയും പ്രതീക്ഷകള്‍.