മലബാര്‍ ഗോള്‍ഡിന് 25 വര്‍ഷം- വന്‍ വിപുലീകരണങ്ങള്‍

മുംബൈ : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഷോറൂമുകളുടെ എണ്ണം നിലവിലുള്ളതില്‍ നിന്ന് മൂന്ന് ഇരട്ടിയായി വര്‍ധിപ്പിച്ച് 750 ആയി ഉയര്‍ത്തും. ജ്വല്ലറി ബിസിനസിലെ മാത്രം വാര്‍ഷിക വിറ്റു വരവ് 2023 ആകുമ്പോഴേക്കും 45,000 കോടി രൂപയായും ( US$ 6.16 ബില്യണ്‍ ) മലബാര്‍ ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള വിറ്റു വരവ് 50,000 കോടി രൂപയായും (US$ 6.85 ബില്യണ്‍) വര്‍ധിക്കും. മലബാര്‍ ഗ്രൂപ്പിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആഗോള തലത്തിലുള്ള വികസന പദ്ധതി കമ്പനി തയ്യാറാക്കിയിട്ടുള്ളത്.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് ഇന്ത്യ, മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ പത്ത് രാജ്യങ്ങളിലായി നിലവില്‍ ഷോറൂമുകളൂണ്ട്. ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന ജ്വല്ലറി വ്യവസായത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിപുലീകരണത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലെയും മധ്യ ഇന്ത്യയിലെയും പ്രധാന പട്ടണങ്ങളില്‍ കമ്പനി കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കും. ആഗോള തലത്തില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, കാനഡ, ഈജിപ്ത്, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍ ഷോറൂമുകള്‍ തുടങ്ങൂം. മലബാര്‍ ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവിന്റെ 40 ശതമാനം ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. മാര്‍ക്കറ്റിലെ പുതിയ പദ്ധതികളുടെ ഭാഗമായി ങഏഉ ഘശളല േ്യെഹല എന്ന പേരില്‍ നിത്യേന ഉപയോഗത്തിനുള്ള ആഭരണങ്ങള്‍ക്ക് വേണ്ടിയുള്ള ചെറികിട സ്‌റ്റോറുകള്‍ ആരംഭിക്കാനും മലബാര്‍ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.
വികസന പദ്ധതികളുടെയും വളര്‍ച്ചാ ലക്ഷ്യം കൈവരിക്കുന്നതിന്റെയും ഭാഗമായി ബിസിനസില്‍ പുതുതായി 7000 കോടി രൂപ (ഡട$ 960 മില്യണ്‍) മുതല്‍ മുടക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ നിന്നും മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ നിക്ഷേപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് അവരെ കമ്പനിയുടെ വിജയ പാതയുടെ ഭാഗമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 2752 നിക്ഷേപകരാണ് മലബാര്‍ ഗ്രൂപ്പിനുള്ളത്.
വിവിധ ബിസിനസ് സംരംഭങ്ങളിലേര്‍പ്പെട്ടിരിക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ജ്വല്ലറി ബിസിനസ് ശ്യംഖലയാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്. റിയല്‍ എസ്‌റ്റേറ്റ്, ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് ,ഗൃഹോപകരണങ്ങള്‍, ഇലക്ടോണിക് ഉത്പന്നങ്ങള്‍ എന്നിവയുടെ റീട്ടെയില്‍ ബിസിനസ്, ഫ്രാഞ്ചൈസി ബിസിനസ്, ടെക്‌നോളജി അനുബന്ധ സംരംഭങ്ങള്‍, വിവിധ സേവന സംരംഭങ്ങള്‍ തുടങ്ങി വ്യത്യസ്ത ബിസിനസ് സംരംഭങ്ങള്‍ മലബാര്‍ ഗ്രൂപ്പിനുണ്ട്.
പുതിയ വികസന പദ്ധതികളുടെ ഭാഗമായി മലബാര്‍ ഗ്രൂപ്പില്‍ സേവനമനുഷ്ഠിക്കുന്നവരുടെ എണ്ണം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയോടടുത്ത് വര്‍ധിക്കും. പ്രൊഫണല്‍ ജീവനക്കാരുടെ എണ്ണം ഇപ്പോഴുള്ള 13,000 ത്തില്‍ നിന്ന് 25,000 ആയി ഉയരും.
‘സില്‍വര്‍ ജൂബിലി ഏതൊരു കമ്പനിയുടേയും ചരിത്രത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ്. കഴിഞ്ഞ 25 വര്‍ഷ കാലയളവില്‍ മലബാര്‍ ഗ്രൂപ്പ് ഒരു പ്രാദേശിക കമ്പനി എന്നതില്‍ നിന്ന് വിശ്വസ്ഥരായ ഇടപാടുകാരുടെ വന്‍ പിന്തുണയുള്ള ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയായി വളര്‍ന്നു കഴിഞ്ഞു. ഇന്ന് മലബാര്‍ എന്ന പേര് എല്ലാ ഉപഭോക്താക്കള്‍ക്കും അറിയാവുന്ന നാമമായി മാറി. കാല്‍ നൂറ്റാണ്ടിനിടയ്ക്ക് ബിസിനസ് മേഖലയില്‍ കരുത്തില്‍ നിന്ന് കൂടുതല്‍ കരുത്തിലേക്കു കുതിച്ച മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ചെറിയൊരു സ്ഥാപനത്തില്‍ നിന്ന്് ആഗോള തലത്തിലേക്ക് വളര്‍ന്ന് കഴിഞ്ഞു. സ്വര്‍ണ്ണ, വജ്ര വ്യാപാരം , ആഭരണ നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ് , റീട്ടെയില്‍ വ്യാപാരം എന്നീ മേഖലകളില്‍ അന്തരാഷ്ട്ര തലത്തില്‍ മുഖ്യ സ്ഥാപനങ്ങളിലൊന്നായി മലബാര്‍ ഗ്രൂപ്പ് മാറിക്കഴിഞ്ഞു’ – മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
‘പ്രിയപ്പെട്ടവരോട് സ്‌നേഹവും അടുപ്പവും കരുതലുമൊക്കെ പ്രകടിപ്പിക്കുന്നതിന് സമ്മാനങ്ങള്‍ നല്‍കുന്ന സംസ്‌കാരം മനുഷ്യര്‍ക്കിടയില്‍ പണ്ടു മുതലേ ഉള്ളതാണ്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിലനില്‍ക്കുന്ന, ആഭരണങ്ങള്‍ സമ്മാനമായി നല്‍കുന്ന രീതിക്ക് കരുത്ത് പകര്‍ന്നുകൊണ്ട് ജ്വല്ലറി വ്യാപാര മേഖലയില്‍ വളര്‍ച്ചയില്‍ ഒന്നാമതെത്തുകയെന്ന ലക്ഷ്യമാണ് ഞങ്ങള്‍ക്കുള്ളത്.’ — അദ്ദേഹം പറഞ്ഞു.
-‘ഉത്തരവാദിത്തമുള്ള ഒരു ബിസിനസ് ഗ്രൂപ്പ് എന്ന നിലയില്‍ സമൂഹത്തോടുള്ള ബാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ബോധവാ•ാരാണ്. മലബാര്‍ ഗ്രൂപ്പിന്റെ വിപുലീകരണ പദ്ധതികള്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന നിരവധി തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കും. കമ്പനി നടപ്പാക്കാനുദ്ദേശിക്കുന്ന വിപൂലീകരണ പദ്ധതികളില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഞങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായും സുതാര്യത ഉറപ്പു വരുത്തുന്നുണ്ട്. സ്വര്‍ണ വ്യാപാര മേഖലയിലെ സൂക്ഷ്മമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഉത്തരവാദിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍, ധാര്‍മ്മികാടിത്തറയുള്ള വ്യാപാര രീതികള്‍, സുതാര്യവും കാര്യക്ഷമവുമായ ധന നിര്‍വ്വഹണം എന്നിവയും ഞങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ട്. സുതാര്യത ഉറപ്പു വരുത്തുന്നതിനായി പ്രമുഖ വ്യാപാര സംഘടനകളും സാമ്പത്തിക സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ത്ത് ആഗോള തലത്തില്‍ കുറ്റമറ്റ രീതിയിലാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍.’- മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി അബ്ദുല്‍സലാം പറഞ്ഞു.
‘ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സംരംഭങ്ങളിലെ നിക്ഷേപകര്‍ ഓഹരി ഉടമകളായി മാറുന്ന വ്യത്യസ്തവും വളരെ സുതാര്യവുമായ ബിസിനസ് മോഡലാണ് കമ്പനിയുടേത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് വിവിധ തലങ്ങളിലായി ഇപ്പോള്‍ 2,752 നിക്ഷേപകരുണ്ട്. ഒരേ കാഴ്ചപ്പാടും വികാരവും അര്‍പ്പണ മനോഭാവവും പങ്കുവെക്കുന്നവരാണിവര്‍. ഇതില്‍ ഏതാണ്ട് 19.4 ശതമാനം പേര്‍ ഉയര്‍ന്ന പദവിയിലുള്ള മാനേജര്‍മാരും ഡയറക്ടര്‍മാരുമായി മലബാര്‍ ഗ്രൂപ്പിന് വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നവരാണ്.’- അദ്ദേഹം പറഞ്ഞു
‘പഞ്ചാബ്, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യയിലെയും മധ്യ ഇന്ത്യയിലെയും സംസ്ഥാനങ്ങളില്‍ പുതിയ നിക്ഷേപകരുടെ പിന്തുണയോടെയാണ് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവില്‍ ശക്തമായ അടിത്തറയുള്ള സംസ്ഥാനങ്ങളിലും സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ കൂടുതല്‍ സജീവമാകാനാണ് തീരുമാനം. പങ്കാളിത്തവും ശ്രദ്ധയും ഉള്‍ക്കൊള്ളുന്ന വ്യത്യസ്തമായ ബിസിനസ് മോഡല്‍ ഞങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്. കമ്പനിയില്‍ എല്ലാ നിക്ഷേപകര്‍ക്കും സാമ്പത്തികവും ധാര്‍മ്മികവുമായ അവകാശമുള്ള സുതാര്യമായ സംവിധാനമാണുള്ളത്. ഉത്തരേന്ത്യയില്‍ നിന്നും മധ്യ ഇന്ത്യയില്‍ നിന്നും ഉള്ളവരും ഞങ്ങളുടെ വിജയത്തില്‍ പങ്കാളികളാകണമെന്നാണ് ആഗ്രഹം’ —- – ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍ പറഞ്ഞു.
‘കമ്പനിയുടെ പുതിയ വികസന പദ്ധതി യുവാക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനുതകുന്ന വിധത്തില്‍ 12,000 ത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മൂന്നു സ്വര്‍ണ്ണാഭരണ നിര്‍മ്മാണ യൂണിറ്റുകള്‍ കൂടി ആരംഭിക്കുന്നുണ്ട്. ആഭരണ നിര്‍മ്മാണ രംഗത്തെ വിദഗ്ധരുടെ കുറവു പരിഹരിക്കുന്നതിന് സ്‌കില്‍സ് ഇന്ത്യാ ക്യാമ്പയിനിന്റെ ഭാഗമായി പത്യേക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ഇവിടെ പരിശീലനം നേടുന്ന യുവാക്കളെ വിവിധ തൊഴില്‍ മേഖലകളില്‍ നിയമിക്കുകയും ചെയ്യും’- ഒ. അഷര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ ജ്വല്ലറി ബ്രാന്റ് എന്ന നിലയില്‍ ഇന്ത്യയിലെ വേരുകളില്‍ അഭിമാനം കൊള്ളുന്ന ഞങ്ങള്‍ ആഗോള ഉപഭോക്താക്കളെ ഇന്ത്യയുടെ പൈതൃകവും കലാ പാരമ്പര്യവുമായി ബന്ധപ്പെടുത്തുകയാണ് ചെയ്യുന്നത്. 10 രാജ്യങ്ങളിലെ ജ്വല്ലറി റീട്ടെയില്‍ രംഗത്തെ ശക്തമായ സാന്നിധ്യത്തിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന നിര്‍മ്മിതികള്‍ ഞങ്ങളുടെ വില്‍പന ശൃഖലയിലൂടെ ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചേരുന്നു. പുതിയ വികസന പദ്ധതികളുടെ ഭാഗമായി പ്രമുഖ ആഗോള നഗരങ്ങളില്‍ ഇന്ത്യയുടെ കലാ വൈദഗ്ധ്യത്തിന്റെ കൈയൊപ്പുള്ള ആഭരണങ്ങള്‍ എത്തും ‘ – മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മലബാര്‍ ഗ്രൂപ്പിന്റെ ലാഭത്തിന്റെ അഞ്ചു ശതമാനം ഭവന നിര്‍മ്മാണം, ആരോഗ്യരംഗം, വനിതാ ശാക്തീകരണം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്.
കേരളത്തില്‍ കോഴിക്കോട്ട് മൊണ്ടാന എസ്റ്റേറ്റില്‍ കമ്പനിയുടെ പുതിയ ആഗോള ആസ്ഥാനം ഔദ്യോഗികമായി ആരംഭിക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 800 അടി ഉയരത്തില്‍ 150 ഏക്കറില്‍ കമ്പനി ആസ്ഥാനത്തിന് പുറമെ സിഗ്നേച്വര്‍ ബംഗ്ലാവുകളും വില്ലകളും അപ്പാര്‍ട്‌മെന്റുകളും ഇന്റര്‍നാഷണല്‍ സ്‌കൂളും കണ്‍വെന്‍ഷന്‍ സെന്ററും ജൈവ കൃഷിയും മിനി തിയേറ്ററുകളും ബിസിനസ് ക്ലബ്ബുകളും ഉള്‍പ്പെടെ അടങ്ങിയ പ്രകൃതി സൗഹൃദ ടൗണ്‍ഷിപ്പായാണ് മൊണ്ടാന എസ്റ്റേറ്റ് വിഭാവനം ചെയ്തിട്ടുള്ളത്.
‘വൈവിധ്യവല്‍ക്കരണമാണ് ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാകാന്‍ പോകുന്നത്. നിരവധി മേഖലകളില്‍ റീട്ടെയില്‍ വ്യാപാര രംഗത്തേക്ക് മലബാര്‍ ഗ്രൂപ്പ് പ്രവേശിക്കുകയാണ്. കേരളത്തിനു പുറത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്തും സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ട്.’ – ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.
മലബാര്‍ ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമായ മലബാര്‍ ഡെവലപ്പേഴ്‌സ് ഭവന നിര്‍മ്മാണ രംഗത്ത് ഇതിനകം 25 ലക്ഷം ചതുരശ്ര അടിയിലധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കൂടുതല്‍ ടൗണ്‍ഷിപ്പ് പദ്ധതികള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ഭവന പദ്ധതികള്‍ എന്നിവ മലബാര്‍ ഡെവലപ്പേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കും. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് മലബാര്‍ ഗ്രൂപ്പിന്റെ ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’ ആരംഭിച്ചു കഴിഞ്ഞു. ടൂറിസം രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കോഴിക്കോട് ഫറോക്കില്‍ ചാലിയാര്‍ പുഴയുടെ തീരത്ത് ഹൗസ് ബോട്ട് സൗകര്യങ്ങളോടെ മറീന കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചിട്ടുണ്ട്.