കഴുത്തിനും വയറിലെ പേശികള്‍ക്കും മത്സ്യാസനം

കഴുത്തിന് നല്ല ബലം കിട്ടാനും വയറിന്റെ പേശികള്‍ക്ക് അയവു ലഭിക്കാനും മത്സ്യാസനം ഉപകരിക്കും. കൂടാതെ ശ്വാസകോശസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ശമനം ലഭിക്കുകയും ആസ്തമക്ക് ശമനമുണ്ടാകുകയും ചെയ്യും.

ചെയ്യേണ്ട വിധം:

1.പത്മാസനത്തിലെന്ന പോലെ കാലുകള്‍ ചേര്‍ത്തുവക്കുക
2.ശേഷം പതുക്കെ പിറകിലേക്ക് മലര്‍ന്നു കിടക്കുക.
3. കഴുത്ത് കഴിയുന്നത്ര പിന്നോട്ട് വളച്ച് നെറുക ഭാഗം തറയില്‍ സ്പര്‍ശിക്കണം
4. കൈകള്‍ രണ്ടും കാല്‍ വെള്ളയില്‍ വക്കുക.
5.  ദീര്‍ഘമായി ശ്വസിക്കുക
6. കൈപത്തികള്‍ തറയില്‍ കുത്തി ബലം കൊടുത്തു തലയും കഴുത്തും പൂര്‍വ്വസ്ഥിതിയിലാക്കുക.

ആയാസമുള്ള യോഗാപൊസിഷനായതിനാല്‍ ദിവസവും  ഒരു തവണ മത്സ്യാസനം ചെയ്താല്‍ മതിയാകും. ഒപ്പം പ്രാണായാമവും മറ്റ് ലളിതമായ ആസനങ്ങളും ചെയ്യുന്നത് ശരീരത്തെ അരോഗദൃഢമാക്കും.