മഴമൊഴി

*നമസ്ക്കാരം മുഖമൊഴിയിലേക്ക് ഏവർക്കും സ്വാഗതം*

*മഴ – അത് ചിലര്‍ക്ക് ഉണര്‍വ്വാണ്, ഉയിരാണ്.*
*ചിലര്‍ക്ക് ഉന്മാദമാണ്‌, ഊര്‍വ്വരതയാണ്.*

*മഴ – അത് ചിലർക്ക് ഓര്‍മയാണ്, ഓര്‍മപ്പെടുത്തലാണ്.*
*ചിലര്‍ക്ക് പുതുമയാണ്, തെളിമയാണ്.*

*മഴ – അത് ചിലര്‍ക്ക് കനവാണ്, നിനവാണ്.*
*ചിലര്‍ക്ക് പ്രിയമാണ്, പ്രണയമാണ്.*

*മഴ – അത് ചിലര്‍ക്ക് മരവിപ്പാണ്, മരണമാണ്.*
*ചിലര്‍ക്ക് വിരഹമാണ്, വിങ്ങലാണ്.*

*മഴ – അത് ചിലര്‍ക്ക് വറുതിയാണ്, കെടുതിയാണ്.*
*ചിലര്‍ക്ക് നഷ്ടപ്പെടലാണ്, കഷ്ടപ്പെടലാണ്.*

*മഴ – അത് ചിലര്‍ക്ക് വെറുപ്പാണ്, കലര്‍പ്പാണ്.*
*ചിലര്‍ക്ക് ഏകാന്തതയാണ്, നിതാന്തയാണ്.*

*മഴ – എനിക്ക് മെഴുകുതിരി വെട്ടത്തില്‍ ഉണ്ണലാണ്.*
*മഴ – എനിക്ക് കട്ടിപുതപ്പില്‍ മൂടി പുതച്ചുറങ്ങലാണ്.*

*മഴ – എനിക്ക് ഭ്രമമാണ്, ഭ്രാന്തും*

*ഈ ലക്കം മുഖമൊഴിയിൽ മഴമൊഴി – മുഴുവനായി കേൾക്കൂ, ആസ്വദിക്കൂ, മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കൂ, നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കൂ……….*

*NB : കേൾവി സുഖത്തിന് ഹെഡ്സെറ്റ് / ഇയർ ഫോൺ ഉപയോഗിക്കാൻ മറക്കരുത്*