നമ്പി നാരായണനായി മാധവന്‍; ചിത്രത്തിന്റെ പേര് റോക്കട്രീ

ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് വെള്ളിത്തിരയിലെത്തുകയാണ്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. റോക്കട്രി- ദ നമ്പി ഇഫക്റ്റ് എന്നാണ് സിനിമയുടെ പേര്. മാധവന്‍ തന്നെയാണ് ഒരു വീഡിയോ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പറഞ്ഞത്. സിനിമയുടെ ടീസര്‍ ഈ മാസം 31ന് റിലീസ് ചെയ്യും.
ഇന്‍സ്റ്റാഗ്രാമില്‍ മാധവനാണ് ഇക്കാര്യം അറിയിച്ചത്. ചില കഥകള്‍, ചില കാര്യങ്ങള്‍, ചില അനുഭവങ്ങള്‍ ഒക്കെ നമ്മള്‍ അറിഞ്ഞില്ലെങ്കില്‍ ഈ രാജ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്നാണ്. ഇത് കേള്‍ക്കാതിരിക്കാനും കാണാതിരിക്കാനും ഇതേക്കുറിച്ച് പറയാതിരിക്കാനും കഴിയില്ല – മാധവന്‍ പറഞ്ഞു. Rocketrey: The Nambi Effetc എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനാണ്.
ഒരു വര്‍ഷം മുമ്പാണ് ചിത്രം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി നമ്പി നാരായണനാകാനുള്ള തയ്യാറെടുപ്പിലായിരുന്നു മാധവന്‍. നമ്പി നാരായണന്റെ 27 മുതല്‍ 75 വരെയുള്ള പ്രായങ്ങളിലെ രൂപഭാവങ്ങളില്‍ മാധവനെത്തും. മാധവന്റെ ട്വീറ്റിനെ തുടര്‍ന്ന് അഭിനന്ദനങ്ങളുമായി നടന്‍ സൂര്യ അടക്കമുള്ളവരെത്തി. നമ്പി നാരായണനെതിരായ ഐഎസ്ആര്‍ഒ ചാര കേസിലെ കുറ്റാരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പിന്തുണയുമായി മാധവന്‍ രംഗത്തെത്തിയിരുന്നു