എസ്.ബി.ഐ മുന്‍ ചെയര്‍മാന്‍ റിലയന്‍സിലേക്ക്

മുംബൈ: എസ്ബിഐ മുന്‍ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ റിലയന്‍സിലേക്ക്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ പുതിയ പദവിയിലാണ് നിയമനം. അഡീഷണല്‍ ഡയറക്ടറായി ചുമതലയേല്‍ക്കും. അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്ന് റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈയിടെ ഭട്ടാചാര്യയെ ക്രിസ്‌കാപിറ്റര്‍ അഡൈ്വസേഴ്‌സ് എന്ന ഓഹരിനിക്ഷേപ സ്ഥാപനം തങ്ങളുടെ ഉപദേശകയായി നിയമിച്ചിരുന്നു.1977 മുതല്‍ അരുന്ധതി ഭട്ടാചാര്യ എസ്.ബി.ഐയില്‍ പ്രവേശിക്കുന്നത്. പ്രബേഷനറി ഓഫീസറായാട്ടായിരുന്നു ആദ്യ നിയമനം.