സുധ കാമത്തിന്റെ പാചക പുസ്തകം പുറത്തിറക്കി

മുംബൈ: എം.ജി.ഗ്രൂപ്പ് ഡയറക്ടറും പാര്‍ട്ണറുമായ സുധ കാമത്തിന്റെ ആദ്യത്തെ പാചക പുസ്തകം പുറത്തിറക്കി. ദ കാര്‍വാര്‍ പാലറ്റ് എന്നാണ് പുസ്‌കത്തിന്റെ പേര്.
മുംബൈ കെംപ്‌സ് കോര്‍ണറിലെ ക്രോസ്‌വേര്‍ഡ് ബുക്ക് സറ്റോറില്‍ നടന്ന ചടങ്ങില്‍ മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയാണ് പുസ്തകം പ്രകാശനം ചെയ്തത്.
100 കാര്‍വാര്‍ വിഭവങ്ങളെ മുന്‍നിര്‍ത്തിയാണ് പുസ്തകം.തനിക്ക്് ഈ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും ഇത്തരം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും രകേഷ് മരിയ പറഞ്ഞു