ടാറ്റാ സണ്‍സ് സുഹേല്‍ സേത്തിനെ സേവനത്തില്‍ നിന്ന് നീക്കി

മുംബൈ: നിരവധി;സ്ത്രീകളുടെ മീടൂ ആരോപണങ്ങളെ;തുടര്‍ന്ന് ടാറ്റാ സണ്‍സ് അവരുടെ ബ്രാന്റ് കണ്‍സള്‍ട്ടന്റ് സുഹേല്‍സേത്തിനെ സേവനത്തില്‍ നിന്നും നീക്കി. സിനിമാ സംവിധായികയും വ്യവസായിയുമായ നടാഷ റാത്തോഡ്, മാധ്യമ പ്രവര്‍ത്തക മന്ദാകിനി ഗഹ്‌ലോത, എഴുത്തുകാരി ഇഷിത യാദവ്, മോഡല്‍ ദിയാന്ദ്ര സോറസ് എന്നിവരും പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയുമായിരുന്നു സേത്തിനെതിരെ ആരോപണം ഉന്നയിച്ചത്.മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷം ടാറ്റാ സണ്‍സ് സേത്തുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. സേത്ത് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും കാണിച്ച് വിവിധ മേഖലകളിലുള്ള സ്ത്രീകളാണ് രംഗത്ത് വന്നത്.
സുഹേല്‍ സേത്തുമായുള്ള കരാര്‍ ഈ വര്‍ഷം നവംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം മുമ്പേ സ്ഥാനത്ത് നിന്ന് നീക്കിയത്. കരാര്‍ പുതുക്കേണ്ടതില്ലെന്ന് ടാറ്റാ ഗ്രൂപ്പ് തീരുമാനമെടുത്തത്. മീ ടൂ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കൗണ്‍ഷസലേജുമായുള്ള എല്ലാ ഇടപാടുകളും കമ്പനി അവസാനിപ്പിച്ചിരുന്നതായി ടാറ്റാ സണ്‍സ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു..ഇതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങള്‍ സേത്തിന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.