വിഷു ഓര്‍മയും സന്ദേശവും

കെ വി മോഹന്‍കുമാര്‍ ഐ എ എസ്

വിഷു ആഘോഷത്തിന്റെ ഒരു കുട്ടിക്കാലമാണ് ഓര്‍മിപ്പിക്കുന്നത്. എന്റെ അമ്മയുടെ നാടായ ചേര്‍ത്തലയിലെത്തിയാല്‍ വിഷുവിന് വെളുപ്പിന് തന്നെ ചൂട്ടുകറ്റ കത്തിച്ച് സകലമരങ്ങളെയും കണി കാണിക്കാന്‍ ഞങ്ങള്‍ പോകുമായിരുന്നു. 'തെങ്ങേ മാവേ കണി കാണ്, മാവേ പ്ലാവേ കണി കാണ് ' എന്ന് ഓരോ മരങ്ങളേയും പേരെടുത്ത് പറഞ്ഞ് ഓരോ മരത്തിന്റെയും ചുവട്ടില്‍ കൊണ്ടു വന്ന് ചൂട്ട് ആളിച്ച്...

വിഷു ശുഭപ്രതീക്ഷകളുടെ തുടക്കമാകട്ടെ…

സി രാധാകൃഷ്ണന്‍

വിഷു കൃഷിയുടെ ഉത്‌സവമാണ്. കൃഷി നാട് നീങ്ങിയപ്പോള്‍ കൃഷിയില്‍ താത്പര്യമുള്ളവരും നാടു നീങ്ങി പ്രവാസികളായപ്പോള്‍ വിഷു പക്ഷിയും വിഷുവും നാട്ടില്‍ നിന്നുപോയി എന്നതാണ് വാസ്തവം. ഇവിടെന്ത് പുതുവര്‍ഷം.. അമ്മമാര്‍ ചോദിക്കും, എനിക്കെന്ത് ഓണവും വിഷുവും.. എന്റെ കുട്ടികളൊക്കെ അന്യനാടുകളിലാണ്.. അതാണ് കേരളത്തിന്റെ അവസ്ഥ. ഇവിടത്തെ സംസ്‌കൃതിയുടെ വാഹകരായ ആളുകളൊക്കെ ഇിവിടെ നിന്ന് ഏതോ നാട്ടിലേക്ക് ചേക്കേറി....

കണി കാണാം…കണ്ണു തുറക്കാം..

രതി നാരായണന്‍

സമൃദ്ധിയുടെയും ഐശ്യര്യത്തിന്റെയും പ്രാര്‍ത്ഥനകളും കാഴ്ച്ചകളും ഒരു വിഷുദിനത്തിലേക്കായി  ഒരുക്കിയെടുത്ത് ആഘോഷിക്കാനൊരുങ്ങുകയാണ്  മലയാളി. കാര്‍ഷികസമൃദ്ധിയുടെ പഴങ്കഥ പറഞ്ഞ് വിഷുപ്പെരുമയാഘോഷിച്ചാല്‍ അത് അല്‍പ്പത്തരമാകും. കാര്‍ഷിക ഉത്സവമെന്നപേരില്‍ വിഷു ആഘോഷിക്കാന്‍ മലയാളിക്ക് ഇന്ന്് അവകാശമില്ല. നരകാസുരനെ വധിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആസുരശക്തിക്ക് മേല്‍ നേടിയവിജയത്തിന്റെ ഓര്‍മ്മയാണ് വിഷുവെന്നും  പറയപ്പെടുന്നു.  കൊടികുത്തിവാഴുന്ന ആസുരശക്തികളെ  നിഗ്രഹിക്കാനൊരാള്‍ ബാക്കിയുണ്ടായിരുന്നല്ലോ എന്ന ഓര്‍മ്മയയില്‍ വിഷുവൊരു സാന്ത്വനമാണ്....

പ്രകൃതിയും മനുഷ്യനും വിഷുവും

സി പി കൃഷ്ണകുമാര്‍ 

ഒരു ചെറിയ കുട്ടനാടന്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എന്റെ ഓര്‍മ്മകളിലെ വിഷുവിനോപ്പം ഇത്തിരി ദാര്‍ശനികത ഒളിഞ്ഞിരിക്കുന്നു. ഭൌതിക പരിമിതികള്‍ അനുഭവിക്കുകയോ അതിനോട് താദാത്മ്യം പ്രാപിക്കുകയോ ചെയ്യാന്‍ ആവാത്ത വ്യക്തിക്കും സമൂഹത്തിനും ആഹ്ലാദം എന്ന വാക്ക് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ ആവില്ല. ഭൂപരിഷ്‌കരണം നടപ്പിലാക്കി കഴിഞ്ഞപ്പോള്‍ കുറച്ചു പാടവും അത് കൃഷി ചെയ്യാന്‍ വേണ്ട പണം ഇല്ലാത്തവരും...

നാട്ടിലെ വിഷുവും –...

രമേഷ് അമ്പലപുഴ

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ ഒഴുകി എത്തുന്ന ജ്ഞാനപ്പാനയുടെ ഈരടികൾ കേട്ടുണർന്ന ബാല്യ-കൗമാരക്കാലം. പുലർച്ചെ നിർമ്മാല്യദർശനത്തിനുശേഷം വീട്ടിൽ എത്തുന്ന അമ്മ, വീട്ടിലെ മറ്റുള്ളവർ ഉണരാതിരിക്കുവാൻ അതീവ ശ്രദ്ധയോടെ വിഷുക്കണി ഒരുക്കും. വീടിന്‍റെ ഉമ്മറത്ത് നിലവിളക്കിൽ ഭദ്രദീപം നിറശോഭയോടെ തെളിയിക്കുന്നു. പുരാതന ഗൃഹങ്ങളിൽ വീടിന്‍റെ കിഴക്കുവശത്തു സ്ഥിതിചെയ്യുന്ന പശുത്തൊഴുത്തിലെ നന്ദിനി പശുവിനെയും മണികണ്ഠൻ കിടാവിനേയും അമ്മ ആദ്യം...

പൂക്കാത്ത കണിക്കൊന്നകൾ

രാജന്‍ കിണറ്റിങ്കര

നാളെ വിഷുവാണ്. നഗരത്തിന്റെ ചുട്ടു പഴുത്ത ജീവിത സത്യങ്ങളിൽ ലോക്കൽ ട്രെയിനിലെ രണ്ടു മണിക്കൂർ ദുരിത യാത്രയിൽ മനസ്സും ശരീരവും തളർന്ന ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണത്‌ എപ്പോഴെന്ന് അറിഞ്ഞില്ല. മനസ്സിൽ ബാല്യത്തിന്റെ വിഷു വസന്തങ്ങൾ ഒരു വേദനിക്കുന്ന ഓർമ്മയായി എപ്പോഴോ തഴുകി കടന്നു പോയി .. മനസ്സ് വർഷങ്ങളെ പുറകോട്ടു മാറ്റി ഗ്രാമത്തിലേക്ക് ഒരു...

‘വിഷു വരും പോകും...

വിനോദ് നീട്ടിയത്ത്

ഏപ്രില്‍ മാസം എന്റെ മുന്നില്‍ വന്ന് ചാടിയ അന്ന് മുതല്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് കലണ്ടര്‍ നോക്കും ഇത്തവണ ഏപ്രില്‍ പതിനാലാണോ അതോ ഇനി പതിനഞ്ചാണോ വിഷു. ഓഫീസില്‍ പോയാല്‍ കമ്പ്യൂട്ടറില്‍ വലതുഭാഗത്ത് അവസാനം കാണുന്ന ഡേറ്റും ടൈമും എഴുതാന്‍ ഉള്ള ആ സ്ഥലത്തും നോക്കി ഓരോദിവസവും എണ്ണി തള്ളി നീക്കും. എന്നായാലും വേണ്ടില്ല എനിക്ക് നാട്ടില്‍...

വിത്തും കൈക്കോട്ടും ഇത്തിരി...

രാജേഷ് നാരായണന്‍ 

വിഷുവിനെക്കുറിച്ചുള്ള എന്റെ ഓർമ്മകളിൽ ആദ്യം ഓടിയെത്തുന്നത് പാടവരമ്പുകളാണ്. വിഷുവിന് ഒരാഴ്ച മുമ്പ് ഞങ്ങളുടെ പ്രദേശത്ത് വേല മഹോത്സവത്തിന്റെ കൊടിക്കൂറ ഉയരും. പിന്നീടുള്ള ഏഴുദിവസങ്ങളിൽ സന്ധ്യയോടെ തെങ്ങോല മടലുകൾ കൊണ്ടുണ്ടാക്കിയ പന്തങ്ങളുമായി കുട്ടികൾ പാടവരമ്പിലെത്തും. പിന്നീട് നിരന്നു നിന്ന് പന്തങ്ങൾ കത്തിച്ച് ആർത്തുവിളിക്കും. "കുമ്മോ കുമ്മോ കുമ്മാട്ട്യേ... ആരുടെ ആരുടെ കുമ്മാട്ട്യേ". കത്തി തീരാറായ പന്തങ്ങൾ പാടത്ത്...

വിഷു ഒരു പുഴയോര്‍മയാണ്

ശീതള്‍ ബാലകൃഷ്ണന്‍ 

ഭൂതകാലത്തിലേക്ക് ബ്ലുംന്നൊരു കൂപ്പുകുത്തലാണ്, ഓർമകളെ ചികഞ്ഞെടുക്കാൻ പറയുമ്പോൾ. മരച്ചില്ലയിൽ നിന്ന് നിലമ്പൂർ പുഴയിലേക്ക് കൂപ്പുകുത്തി ചാടുന്നത് പോലെ. തട്ടും തടവും ഇല്ലാതെ നേരിട്ട് ബാല്യത്തിലേക്ക്. ആളുകളെ ഇത്രയധികം മയക്കുന്നൊരു വേറൊരു കാലമുണ്ടെന്ന് തോന്നുന്നില്ല . ശ്വാസം പിടിച്ച് മത്സരിച്ച് തോറ്റ് പുഴയുടെ അടിയിൽ നിന്ന് ആദ്യം പൊന്തി വരുന്ന എന്നെ പോലെ ഓർമകളുടെ മുൻപന്തിയിലേക്കു തുടിച്ചു...

വിഷുക്കണി

റഷീദ് പാറക്കല്‍

"ഇന്നെന്താ പ്രകാശേട്ടാ ഇവിടെ വിശേഷം? "വള്ളി ട്രൗസറിന്റെ തോളിലെ വാറ് ശരിക്കിട്ടു കൊണ്ട് ഞാൻ ചോദിച്ചു പ്രകാശേട്ടൻ സ്വന്തം വീട്ടുമുറ്റത്ത് പലയിടത്തായി മുളങ്കമ്പ് കുത്തിനാട്ടുകയായിരുന്നു "ഈ മുളങ്കാലിലൊക്കെ മാലപ്പടക്കം ചുറ്റും നാളെ വിഷുവല്ലേ രാവിലെ വിഷുക്കണി കണ്ടുണർന്ന ശേഷം പൊട്ടിക്കാനുള്ളതാ "എന്റെ നീല ട്രൗസറിന്റെ മൂട് കീറിയിടത്ത് പച്ച നിറത്തിലുള്ള ഉമ്മാടെ പഴയ ജാക്കറ്റിന്റെ തുണ്ട്...

വിഷുക്കാഴ്ച

പ്രമോദ് പൊതുവാള്‍

ഇന്നു ഞാനെന്‍ കൈനിറയെ കാശുമായ് കാഴ്ചയില്ലാകണ്ണിലൂടെ കാണുമീ കാലം കവര്‍ന്നെടുത്തൊരെന്‍ ബാല്യവും പിന്നെയാബാല്യം കൊതിച്ചിരുന്നൊരാ 'കാഴ്ചയും'! സ്വര്‍ണ്ണ പൂമഴ പെയ്തിരുന്നൊരാ രാത്രീ വര്‍ണ്ണപ്പൂങ്കുട ചൂടിനിന്നു ധരിത്രി. അമ്മതന്‍ കൈവിരലുകള്‍ക്കു പിന്നിലെന്‍ കണ്ണുകള്‍ കൂമ്പിനിന്നു കാര്യമായ് കാത്തിരുന്നു കാത്തിരുന്നൊരാ കൈകളില്‍ വീഴും 'കൈനീട്ട'മെന്ന കാഴ്ചയൊന്നു കാണുവാന്‍!